യുവകലാസാഹിതി ഓണപ്പാട്ട് രചന മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചന പുരസ്കാരം നേടി. പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതി സംഘടിപ്പിച്ച ഓണപ്പാട്ട് രചന മൽസരത്തിൽ കവിയും നാടക ,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. യുവ കലാസാഹിതി കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് സംസ്ഥാന അടിസ്ഥാനത്തിൽ ഓണപ്പാട്ട് രചന മൽസരം സംഘടിപ്പിച്ചത്. ഓണത്തിന്റെ ചരിത്ര സാംസ്ക്കാരിക പശ്ചാത്തലങ്ങളെ അടിസ്ഥാനമായ രചനകളാണ് മൽസരത്തിൽ പരിഗണിച്ചത്. ഒന്നാം സ്ഥാനം നേടിയ ഗാനം പ്രശസ്ത കലാകാരന്മാരെയും Read More…
പത്തനംതിട്ട കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് വൻ അപകടം പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉച്ചഭക്ഷണം Read More…
കെപിഎസ്ടിഎ രാജീവ്ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെപിഎസ്ടിഎ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധിയെ അനുസ്മരിച്ചു. ഇന്ത്യയെ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി സാധ്യമാക്കി ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവായിരുന്നു എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന എക്സി. കമ്മിറ്റി അംഗം പ്രദീപ് നാരായൺ പറഞ്ഞു. വിദ്യാഭാസ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് എ.എം. മുഹമ്മദ് അൻസാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.സാബു, ജില്ലാ പ്രസിഡൻ്റ് എ.ആർ. ഷമീം, സംസ്ഥാന കൗൺസിൽ അംഗം Read More…