Blog

ശ്രീ വിദ്യാധിരാജ സംസ്ഥാന സ്കൂൾ കലോത്സവo അരങ്ങ് 2026 ജനുവരി 15,17 തിയതികളിൽ തിരുവനന്തപുരത്തും കോട്ടയത്തുമായി നടക്കുന്നു. കലോത്സവം ശ്രീവിദ്യാധിരാജ സമാജം സെക്രട്ടറി ഡോ. ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു.സമാജം മെമ്പർ ഡോ. ശ്രീലക്ഷ്മി അജയകുമാർ,തിരു. കോർപ്പറ്റേഷൻ കൗൺസിലർ അഡ്വക്കേറ്റ്.രാഖി
രവികുമാർ, വെള്ളയമ്പലം ശ്രീ വിദ്യാധിരാജ ഹൈസ്കൂൾ അഡ്മിസ്ട്രേറ്റർ സന്ദീപ് ജി. എസ്, പ്രിൻസിപ്പൽ റാണി ചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്ററും വലിയവിള ശ്രീ വിദ്യാധിരാജ ഹൈ സ്കൂൾ വൈസ് പ്രിൻസിപ്പളുമായ എസ്. ആർ. സന്തോഷ്‌ ആൽത്തറ ശ്രീ വിദ്യാധിരാജ ഹൈ സ്കൂൾ പ്രിൻസിപ്പൽ അജയ്കുമാർ, എച്ച്. എം. ഡോറ ടീച്ചർ,സ്കൂൾ ഹെഡ് ബോയ് ആനന്ദ് കുമാർ എന്നിവർ സംസാരിച്ചു. മത്സരങ്ങൾ
വെള്ളയമ്പലം ശ്രീ വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂൾ, ആൽത്തറ ശ്രീ വിദ്യാധിരാജ ഹൈ സ്കൂൾ എന്നിവിടങ്ങളിൽ നടന്നു. രചന മത്സരങൾ ഇന്ന് നടക്കും. തിരുവനന്തപുരം മേഖല രചന മത്സരം വെള്ളയമ്പലം ശ്രീ വിദ്യാധിരാജ ഹയർ സെക്കന്ററി സ്കൂളിലും, കോട്ടയം മേഖല മത്സരങൾ നട്ടശ്ശേരി ശ്രീ വിദ്യാധിരാജ സ്കൂളിലുമായി നടത്തും കേരളത്തലെ വിവിധ സ്കൂളുകളിലും തമിഴ് നാടിലെ കൊല്ലoക്കോട് സ്കൂളിൽ നിന്നുമായി 450 വിദ്യാർത്ഥികൾ പങ്കെടുത്തു.പങ്കെടുത്ത വിദ്യാർത്ഥികൾക്കും ടീച്ചേഴ്സിനും രക്ഷിതാക്കൾക്കും രാവിലെ പ്രഭാത ഭക്ഷണവും വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *