Blog

പുസ്തക പ്രകാശനം നടന്നു.

സജീദ്ഖാൻ പനവേലിൽ രചിച്ച സൊൽവതെല്ലാം ഉൺമൈ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. നോവലിസ്റ്റ് എം. മുകുന്ദൻ പ്രകാശനം നിർവ്വഹിച്ചു. കഥാകൃത്ത് കെ.പി.രാമനുണ്ണി ഏറ്റുവാങ്ങി. വ്യവസായ പ്രമുഖനായ ഡോ. എ.വി.അനൂപിൻ്റെ ജീവിതവും പ്രവർത്തനങ്ങളുമാണ് പുസ്തകത്തിലെ വിഷയം.
ശിവഗിരിയിൽ നടന്ന ചടങ്ങിൽ കവികളായ പി.കെ.ഗോപി, മുരുകൻ കാട്ടാക്കട, മണമ്പൂർ രാജൻബാബു തുടങ്ങിയവർ പങ്കെടുത്തു. ഡോ. ടി.പി.ശ്രീനിവാസൻ്റെ അവതാരികയിൽ പുറത്തിറങ്ങിയ പുസ്തകം വേൾഡ് ക്ലാസ് പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *