കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി സമൂഹത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി “കാലം പറഞ്ഞ കഥ” എന്ന സിനിമയുടെ റിലീസിനെതിരെ ആണ് പരാതി ….

ഹർജി നൽകിയത് കേസിലെ പ്രതി അഫാൻ്റെ പിതാവാണ് ഫെബ്രുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പുറത്ത് വന്നാൽ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും അഫാന്റെ ഭാവിയെ ബാധിക്കുകയും കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും കേസിൻ്റെ വിചാരണ നടക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

