തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ Read More…
എറണാകുളം തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസുകാരിക്കായി എറണാകുളം ജില്ലയിലാകെ പരിശോധനകള്‍ നടക്കുന്നതിനിടെ കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞുവെന്നാണ് യുവതിയുടെ മൊഴി. മൂഴിക്കുളത്ത് അമ്മയും കുഞ്ഞും എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂഴിക്കുളത്ത് അമ്മയേയും കുഞ്ഞിനേയും കണ്ടതായി ഓട്ടോ ഡ്രൈവറും പറയുന്നു. കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന മൊഴി പൊലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അമ്മ മൊഴി മാറ്റിമാറ്റി പറയുകയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സംശയമുണ്ട്. മൂഴിക്കുളം പുഴയില്‍ വിശദമായ പരിശോധന നടക്കുകയാണ്. ഫയര്‍ Read More…
ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്. ഇത് ശനിയാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടർ പരാതി നൽകിയതിനെ തുടർന്നാണ് വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം.ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. Read More…