തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ് ആലുവ സ്വദേശിയായ നടിക്കെതിരെയും അഭിഭാഷകനെതിരെയും കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രമേനോൻ ഡിജിപിക്ക് പരാതി നൽകിയത്.ബാല ചന്ദ്രമേനോൻ്റെ മൊഴിയും തെളിവും പോലീസ് ഉടൻ ശേഖരിക്കും നടിയുടെ അഭിഭാഷകൻ ഫോണിൽ 3 തവണ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബാല ചന്ദ്രമേനോൻ പരാതി നൽകിയിരുന്നു.യൂട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി Read More…
കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പ്യൂട് സ്വദേശിയായനവീൻ (19) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലിസ് രജിസ്റ്റർചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി.
കൊടിയ്ക്കകംപള്ളിക്കൂടം ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു ചിറയിൻകീഴ്, കൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിയ്ക്കകം പള്ളി ഗ്രൂപ്പ് എസ്.എസ്. എൽ.സി83 ബാച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട്,. ജി.ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോപകുമാർ അധ്യക്ഷനായിരുന്നു,ഗ്രൂപ്പ് ഫൗണ്ടർ മെമ്പർ. സിന്ധു സ്വാഗതവും മുംതാസ് നന്ദിയും, പറഞ്ഞു .മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു,, ഷീല Read More…