ആലപ്പുഴ: പായസം നൽകാത്തതിന് വിളമ്പുകാരനെ കല്ല് കൊണ്ട് മർദിച്ച് യുവാവ്. 32കാരനായ യുവാവാണ് വിളമ്പുകാരനെ മർദിച്ചത്. ആലപ്പുഴയിലാണ് സംഭവം.ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചയ്ക്കിടെയായിരുന്നു സംഭവം. പായസം നൽകിയില്ല എന്നതിൽ പ്രകോപിതനായാണ് യുവാവ് വിളമ്പുകാരനെ കല്ലുകൊണ്ട് മർദിച്ചത്. പുറമെ, വിളമ്പുകാരന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും. സംഭവത്തിൽ വിളമ്പുകാരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ (25) അറസ്റ്റിൽ . കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ പോക്സോ കേസിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. അമ്മ വീട്ടിലുള്ള സമയത്തടക്കം പ്രതി തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി. ലഹരി വിൽപ്പന കേസിൽ കണ്ണൂർ വനിതാ Read More…
തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. പരിക്കേറ്റ ആനയെ പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ആനയെ മയക്കുവെടി വെച്ചത്. വെടികൊണ്ട ആന മയങ്ങി വീണിരിക്കുകയാണ്. ആനയെ കോടനാട്ടേക്ക് മാറ്റാൻ ശ്രമം നടക്കുകയാണ്. ആനയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് വിവരം. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് സമീപത്താണ് ഇന്ന് ആനയെ കണ്ടെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ആനയെ മയക്കുവെടി വച്ചത്. മയക്കത്തിലുള്ള ആനയെ കുങ്കി ആനകളുടെ സഹായത്തോടെ Read More…