Blog

ഓച്ചിറ: ഓച്ചിറ പ്രയാറിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞു കൂടി മരിച്ചു. അടൂർ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27) സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് അമൃതയുടെ മകൾ മിലോനി (2) മരണപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്കുവശത്തായിരുന്നു ദാരുണമായ അപകടം നടന്നത്. ഓച്ചിറയിൽ നിന്ന് വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക്, അഴീക്കൽ ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റവർ ചികിത്സയിൽ
കാറിലുണ്ടായിരുന്ന പത്മാവതി (60), അർച്ചന (24), ഡ്രൈവർ സാംസൺ (29) എന്നിവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ ബസ് യാത്രക്കാരായ ആറുപേർ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലും.

Leave a Reply

Your email address will not be published. Required fields are marked *