Blog

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ്‌ സ്വദേശി ഷിജിനെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി കുടുംബം. ഭാര്യ സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും ഉൾപ്പെടെ കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

എബ്രിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവനെ എത്രയുംവേഗം കണ്ടെത്തിത്തരണമെന്ന് അലമുറയിട്ട് കരഞ്ഞ് ഷിജിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
ഇടവക വികാരിയുടെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.Government

സർക്കാർ എന്താണ് ചെയ്യുന്നത്? മത്സ്യത്തൊഴിലാളിയുടെ ജീവന് വിലയില്ലേ? ഞങ്ങളുടെ മകനെ കണ്ടെത്തി തരണം. ഏത് തരത്തിലുള്ള അവസ്ഥയിലാണെങ്കിലും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. എത്ര നാൾ ഞങ്ങൾ കാത്തിരിക്കണം? ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അതേസമയം പരിശോധന നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് ഇപ്പോഴും മറപടി നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *