Blog

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ ഏഴുകോണിൽ 3 ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ആറോളം ഇടിവണ്ടികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ ഇടിവണ്ടികൾ എല്ലാംകൂടി ശബ്ദമലിനീകരണം ഉണ്ടാക്കിയാൽ പ്രദേശത്തുള്ള ഹൃദയസംബന്ധമായ രോഗമുള്ളവരുടെ ജീവൻ വരെ അപകടത്തിൽ ആകുമെന്നാണ് നാട്ടുകാർ പറയുന്നത്. തന്നെയുമല്ല ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് നിരവധി യുവാക്കളും രംഗത്തിറങ്ങുമെന്നും പറയുന്നുണ്ട്. അത് അടിപികലാശത്തിൽ എത്താനും സാധ്യതയുണ്ട് . ഈ അടുത്ത സമയത്താണ് ഉത്സവ പറമ്പിൽ 17 വയസ്സുള്ള വിദ്യാർത്ഥിയെ ലഹരി ഉപയോഗിച്ചവർ തലയ്ക്ക് അടിച്ചു കൊന്നതും..ഇടി വണ്ടികൾ നിരോധിക്കണം എന്ന് നാട്ടുകാർ
മാതാപിതാക്കൾ കുട്ടികളെ ഉപദേശിക്കുക
അനാവശ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ പറയുക
ആഘോഷങ്ങൾ വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക
ജനക്കൂട്ടങ്ങൾ തമ്മിലുള്ള അടി ഇടയിൽ പെട്ടാൽ രക്ഷപ്പെടാൻ പാടാണ് എന്ന് ഉപദേശിച്ചു മനസ്സിലാക്കുക
യുവജനങ്ങൾ സ്വയം നിയന്ത്രിക്കുക
അല്ലാത്തപക്ഷം നിങ്ങളെ നിയന്ത്രിക്കാൻ പോലീസുകാരുടെ എണ്ണം തീരെ കുറവാണ് എന്ന് മനസ്സിലാക്കുക
പെട്ടെന്ന് ഒരാപത്തുണ്ടായാൽ ഹോസ്പിറ്റൽ ആംബുലൻസ് സൗകര്യം കുറവുള്ള സ്ഥലമാണ് എന്നുകൂടി ആലോചിക്കുക
ഒന്നുകിൽ നിയന്ത്രിത അളവിൽ സൗണ്ട് വയ്ക്കുക അല്ലെങ്കിൽ പ്രൗഢഗംഭീരമായ മറ്റൊരു പരിപാടി അറേഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക എന്തായാലും ഒരാൾക്കും ഒരാപത്തും ഉണ്ടാവരുത് ഇത് മാത്രമാണ് പോസ്റ്റ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *