Blog

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഹോം വോട്ടിംഗ് ആരംഭിച്ചു

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹോം വോട്ടിംഗ് ജില്ലയില്‍ ആരംഭിച്ചു.
ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് സ്വന്തം വീടുകളില്‍ നിന്ന് വോട്ട് രേഖപ്പെടുത്താം. ജില്ലയില്‍ 5596 പേര്‍ക്കാണ് ഹോം വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ളത്.
85 വയസ്സിന് മുകളില്‍ പ്രായമുള്ള 4011 വോട്ടര്‍മാരും, 1585 ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഹോം വോട്ടിംഗിനായി അഞ്ച് നിയോജകമണ്ഡലങ്ങളിലുമായി 75 ടീമുകളെയും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഹോം വോട്ടിംഗ് നടത്തുക. ഇവര്‍ക്ക് പുറമെ അതാത് പ്രദേശത്തെ ബി.എല്‍.ഒമാരുമുണ്ടാകും. ജില്ലയില്‍ ഹോം വോട്ടിംഗിനായി റിസര്‍വ് ഉദ്യോഗസ്ഥരടക്കം 400 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് രഹസ്യ വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കി തപാല്‍ ബാലറ്റിലാണ് ഹോം വോട്ടിംഗ് നടത്തുന്നത്. ഏപ്രില്‍ 6 വരെയാണ് ഹോം വോട്ടിംഗിന് അവസരം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഹോംവോട്ടിംഗിന് സൗകര്യം നല്‍കി കഴിയുന്നതും വേഗം ഹോം വോട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ഹോംവോട്ടിംഗിന്റെ ചുമതലയുള്ള ജില്ലാ നോഡല്‍ ഓഫീസര്‍ അജേഷ് ടി.ഇ പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *