നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി
യുഡിഎഫ് ആണെന്ന് ശശി തരൂർ
കോട്ടയം: നാളയെക്കുറിച്ച് ചിന്തിക്കുന്ന ഒറ്റ മുന്നണി യുഡിഎഫ് ആണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളയെക്കുറിച്ച് ചിന്തിക്കുന്ന, 21-ാം നൂറ്റാണ്ടിലെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് യുഡിഎഫ് ആണ്. യുഡിഎഫ് വന്നാൽ കേരളം മാറും, ഒരു പുതു കേരളത്തിന് വേണ്ടിയിട്ടാണ് യുഡിഎഫ് നിൽക്കുന്നത്. അതിൻ്റെ ഒപ്പം തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലെ അനുഭവമുള്ള, അറിവുള്ള, കഴിവുള്ള, സേവനം ചെയ്തവരെ നിങ്ങൾ ജയിപ്പിച്ചാൽ നിങ്ങളുടെ ശബ്ദം നിയമസഭയിൽ കേൾക്കും. കൈപ്പത്തി അടയാളത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ വിജയിപ്പിക്കുക. അദ്ദേഹത്തിന് വിജയത്തോടൊപ്പം ഒരു യുഡിഎഫ് സർക്കാരും വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നശിപ്പിച്ച ഒരു സർക്കാരിന് തുടരാൻ അവകാശമില്ല. കോട്ടയം നിവാസികൾ ബുദ്ധിയുള്ളവരാണ്. ഒരു പുതിയ ഭരണം, ഒരു കഴിവുള്ള ഒരു ഭരണം ഈ നാടിനെ രക്ഷിക്കാൻ വേണ്ടി അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധമായ ഒരു സർക്കാരിനോട് കേരളം യാത്ര പറയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ഗവൺമെൻ്റാണ് ഇപ്പോൾ ഇവിടെയുള്ളത്. അതിനെ നമ്മൾ മാറ്റും. പുതിയൊരു ഗവൺമെൻ്റ് വരും. ആ പുതിയ ഗവൺമെൻ്റ് നമ്മുടെ കോട്ടയത്തിൻ്റെയും മധ്യതിരുവിതാംകൂറിൻ്റെയും കേരളത്തിൻ്റെയും പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി ശക്തിയായി മുന്നോട്ടു പോകും. അതിനെല്ലാം വിദഗ്ധമായ അഭിപ്രായം ശശി തരൂരിനെ പോലെയുള്ള അറിവും അനുഭവസമ്പത്തുമുള്ള പ്രഗത്ഭരുടെ കൂടി നായകത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മാങ്ങാനം കുടിയിൽ നിന്ന് ആരംഭിച്ച സ്ഥാനാർഥി പര്യടനം അഡ്വ.ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മോഹൻ കെ. നായർ, എം.പി. സന്തോഷ്കുമാർ, ജോയി ചെട്ടിശേരി, അബ്ദുൾ സലാം, ടി.കെ. രാജൻ, എൻ. ജയശ്ചന്ദ്രൻ, മിഥുൻ ജി. തോമസ്, എസ്. രാജീവ്, ഷൈനി വർക്കി, സിസി ബോബി, റോയി ജോൺ തുടങ്ങിയ വിവിധ നേതാക്കൾ പ്രസംഗിച്ചു.
മാങ്ങാനം കുടിയിൽ നിന്ന് ആരംഭിച്ച സ്ഥാനാർഥി പര്യടനം മാങ്ങാനം സ്‌കൂൾ ജംഗ്ഷൻ, പേഴുവേലിക്കുന്ന്, പാലൂർപടി, കൈതമുക്ക്, മന്ദിരം കവല, മാങ്ങാനം ലക്ഷം കോളനി, കുന്നേമാടം പ്രതിഭ ജംഗ്ഷൻ, മാധവൻപടി, പുതുശേരി തകിടി, താമരശ്ശേരി അമ്പലം, ആനത്താനം കവല, ചിദംബരം പടി എന്നിവിടങ്ങിലെ പര്യടനത്തിന് ശേഷം കളത്തിപ്പടിയിൽ സമാപിച്ചു.
കോട്ടയം: കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുവജന റോഡ് ഷോ ഇന്ന് വൈകുന്നേരം നാലിന് മണിപ്പുഴയിൽനിന്ന് ആരംഭിച്ചു യുഡിവൈഎഫ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡിജെ റാലി യുവജന റോഡ് ഷോ വൈകിട്ട് 7.30ന് തിരുനക്കരയിൽ സമാപിക്കും.


