കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുള്‍ കലാം(57), മൈ മൂന(51) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പിടിയിലായവര്‍ Read More…
വിഎസിന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്ടം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. കോട്ടയം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വേർപാട് രാഷ്ട്രീയ കേരളത്തിൻ്റെ തീരാനഷ്ടമണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ മുന്നണിയെയും നയിക്കുന്നതിലും അതിൻ്റെ രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണ്. പ്രധാന ജനകീയ പ്രശ്നങ്ങളിൽ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കിയുമുള്ള അദ്ദേഹത്തിൻ്റെ ഇടപെടലുകൾ വിസ്മരിക്കാനാവാത്തതാണ്. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി Read More…
സാംസ്കാരിക സംവാദം നടന്നു. കൊല്ലമ്പുഴ ഫ്രൻഡ്സ് അസോസിയേഷൻ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കുന്നുവാരം യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി “എഴുത്ത് വായന സംസ്കാരം ” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനംനിർവ്വഹിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷനായി. ലൈബ്രറി വൈസ് പ്രസിഡൻറ് എസ്. ഡി സജിത്ത് ലാൽ സ്വാഗതം പറഞ്ഞു. എ.ശശിധരൻ നായർ, ബി.വരദരാജൻ, ഹെഡ്മിസ്ട്രസ് റീന അധ്യാപികമാരായ ഷീജു , Read More…