മിൽമ പാൽ വില വർധനയ്ക്ക് അനുമതി നൽകി സര്ക്കാർ.

മിൽമ പാൽ വില വർധനയ്ക്ക് അനുമതി നൽകി സര്ക്കാർ , 4 രൂപ വരെ വർധിക്കാൻ സാധ്യത. 29 ന് യോഗം ചേരും .കാലിത്തീറ്റയുടെയും മറ്റ് ഉൽപ്പാദന സാമഗ്രികളുടെയും വില വർധിച്ചതിനാൽ ക്ഷീരകർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനാണ് ഈ തീരുമാനം. വർധിപ്പിക്കുന്ന തുകയുടെ ഭൂരിഭാഗവും കർഷകർക്ക് തന്നെ നൽകുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. 4 രൂപ മുതൽ 6 രൂപവരെ വർധിപ്പിക്കാൻ നേരത്തെ മിൽമ ചെയർമാൻ സർക്കാരിനോട് അനുവാദം ചോദിച്ചിരുന്നു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ഉള്ളതിനാലാണ് സര്ക്കാർ നേരത്തെ തീരുമാനം എടുക്കാത്തത്.

