Blog

കോഴിക്കോട് നടന്ന
ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ്
എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള “എം.ടി.സ്മൃതി ” എന്ന സംഗീത ആൽബത്തിന്റെ സംവിധാനത്തിനാണ് അവാർഡ് ലഭിച്ചത്.

നിളാനദിയുടെയും എം.ടി യുടെ ഗ്രാമപരിസരങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആൽബത്തിന്റെ ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം : കേരളപുരം ശ്രീകുമാർ,
ക്യാമറയും എഡിറ്റിങ്ങും അഖിലേഷ് രാധാകൃഷ്ണനും ഹെലിക്യാം രാഹുൽ എം.ദേവുമാണ് നിർവഹിച്ചത്.ആർ ആൻ്റ് ആർ ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിച്ച സംഗീത ആൽബത്തിന്റെ ആലാപനവും
കെ. രാജേന്ദ്രനാണ് നിർവഹിച്ചത്.നവംബർ ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *