Blog

വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതികളെ പോലീസ് പിടികൂടി.


26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കട സ്വദേശിയായ വിശാഖ് (42) എന്നയാളെ ചമ്പക്കടയുള്ള ടിയാന്റെ വീടിനടുത്തു വച്ച്, വെട്ടുകത്തി കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ അയൽവാസിയായ മുഖ്യപ്രതിയടക്കം 4 പേരെ വഞ്ചിയൂർ പോലീസ് പിടികൂടിയിട്ടുള്ളതാണ്. കൈതമുക്ക്, ചമ്പക്കട ജംഗ്ഷന് സമീപം CPRA -14 വിജയൻ നായർ മകൻ പ്രദീപ് @ പത്ത് പ്രദീപ് (38) ഉം കൂട്ടാളികളുമാണ് കൃത്യം നടത്തിയത്. ടീ പ്രതി വഞ്ചിയൂർ പോലീസ് സ്റ്റേഷൻ RHS പ്രതിയും, വഞ്ചിയൂർ, പേട്ട, ഫോർട്ട് പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 8 ഓളം ആക്രമണ കേസ്സുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയുമാണ്. പ്രതിയ്ക്കു കൊല്ലപ്പെട്ട വിശാഖിനോടുള്ള മുൻവൈരാഗ്യമാണ്‌ കൊലപാതകത്തിന് കാരണം. പേട്ട, YMA റോഡ്, TC-31/501 മണലിൽ വീട്, ഫസലുദീൻ മകൻ റസീം @ ചിക്കു (35), പാച്ചല്ലൂർ, തോപ്പടി, ആറ്റരികത്തു വീട്ടിൽ രാജേന്ദ്രൻ മകൻ വിനീത് (40), കരിക്കകം, കടയിൽവീട് , സന്തോഷ്‌കുമാർ മകൻ ശിവപ്രസാദ് (39) എന്നിവരാണ് ടീ കേസിൽ പ്രദീപിനൊപ്പം സഹായിയായി വർത്തിച്ച മറ്റു പ്രതികൾ.പിടിയിലായ പ്രതികൾക്കെതിരെ മറ്റു നിയമനടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *