‘ഹിമവാന്റെ മടിത്തട്ടിലൂടെ’ പ്രകാശനം ചെയ്തു.

കിളിമാനൂര്‍: റിട്ട.പ്രഥമാധ്യാപികയായ ജയന്തി.ജി.എഴുതിയ ഹിമവാന്റെ മടിത്തട്ടിലൂടെ എന്ന യാത്രാവിവരണഗ്രന്ഥം സാഹിത്യകാരന്‍ ഡോ.എസ്.ആര്‍.ലാല്‍ ഡോ.ബി.എസ്.ബിനുവിന് നല്കി പ്രകാശനം ചെയ്തു. സമ്മേളളനം ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച രണ്ട് യാത്രകളില്‍ പങ്കെടുത്ത ജയന്തി.ജി. ഈ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കാവാഹിക്കുകയായിരുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണവിഭാഗമായ സിറ്റ്‌കോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിട്ട.അധ്യാപകന്‍ ഡോ.ബാലചന്ദ്രന്‍ പുസ്തകാവതരണം നടത്തി. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജുമോള്‍, വൈസ് പ്രസിഡന്റ് കെ.ജി.പ്രിന്‍സ്, കിളിമാനൂര്‍ കൊട്ടാരം ട്രസ്റ്റ് ജനറല്‍സെക്രട്ടറി രാമവര്‍മതമ്പുരാന്‍, യുവഎഴുത്തുകാരി നവ്യ.ജെ.നായര്‍, സഹകരണസംഘം സെക്രട്ടറി രതീഷ് രവീന്ദ്രന്‍, ബിനു വേലായുധന്‍, റിട്ട.പ്രഥമാധ്യാപകന്‍ എസ്.ശ്രീകുമാര്‍, എഴുത്തുകാരി ജയന്തി.ജി. എന്നിവര്‍ പ്രസംഗിച്ചു.

