
തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം.
കരകുളത്താണ് സംഭവം.
ഡിപിഎംഎസ് ആശുപത്രിയിലെ ഫയർ റൂമിലാണ് തീപിടിച്ചത്.
ഫയർഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീ മറ്റ് മുറിയിലേക്കും ആളി പടരുകയാണ്.
ആശുപത്രി പരിസരത്ത് ആശങ്ക ഉയർന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

