Blog

അടിയന്തര ലാൻഡിംഗ്.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെങ്കിലും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴ്പ്പെടുത്തി.

ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പോയ ഫ്ലൈദുബായ് വിമാനം ആണ് അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിൽ ഇറക്കിയത്. ഫ്ലൈദുബായ് വിമാനം FZ1073, ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുന്നതിനിടെയാണ് അടിയന്തര സന്ദേശം നൽകിയത്. വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് അടിയന്തര സാഹചര്യം എന്നിവ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്ക്കാൻ കാരണമായതെന്ന് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നും ഫ്ലൈദുബായ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *