കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ പ്രസിഡന്റായി മൂന്നാം തവണയും പൂജാ ഇക്ബാൽ തിരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങൽ പൂജ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ പൂജ ഇക്ബാൽ . ഇത് തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹത്തെ പ്രസിഡന്റായി ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ചടങ്ങ് ആറ്റിങ്ങൽ വ്യാപരഭവനിൽ നടന്നു കണ്ണൻ (ചന്ദ്ര പ്രസ്സ് )അനിൽകുമാർ(അനിൽ ഏജൻസി ) ആണ് മറ്റ് ഭാരവാഹികൾ.
കൂരോപ്പട ളാക്കാട്ടൂരിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ Read More…
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു . കഴിഞ്ഞ വർഷങ്ങളിൽ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷകളിലും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലും കലോത്സവം, കായികമേള, ശാസ്തമേള തുടങ്ങിയവയിലും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ജി.ആർ. ജിബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ Read More…