Blog

കുടുംബസംഗമം.

നികേതൻ കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു..
……………………….
നികേതൻ വിദ്യാർത്ഥി കൂട്ടായ്മ കുടുംബ സംഗമവും വാർഷികപൊതുയോഗവും സംഘടിപ്പിച്ചു. മുടപുരം എസ്.എൻ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് ബി. അജിനികുമാർ അധ്യക്ഷനായി. കുടുംബസംഗമം കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റഷ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും MBBS പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ. പ്രിയങ്ക. പി എസിന് ഉപഹാരം നൽകി ആദരിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ അംഗം ലതിക ഗവണ്മെന്റ് സർവീ‌സിൽ നിന്നും വിരമിച്ച ബി. അജിനികുമാർ, പ്രിജി.എസ്, ഇന്ദിര.എൽ എന്നിവർക്ക് സ്നേഹാദരവ് നൽകി.
കിഴുവിലം
രാധാകൃഷ്ണൻ,
സി.ചന്ദ്രബാബു,
അജിതകുമാരൻ നായർ, രാജൻ, പ്രശോഭനൻ, മോഹനൻ, സിന്ധു, മധുകുമാർ, പ്രിജി എന്നിവർ സംസാരിച്ചു. വിനുകുമാർ സ്വാഗതവും ഇന്ദിര കൃതജ്ഞതയും പറഞ്ഞു. കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ലാലി. ഒ (പ്രസിഡന്റ്‌ ), പ്രിജി.എസ്, സനൽ (വൈസ്. പ്രസിഡന്റ്‌മാർ ) അജിനികുമാർ. ബി (സെക്രട്ടറി )കെ. ശിവകുമാർ, സുജിത (ജോ :സെക്രട്ടറിമാർ ) വിനുകുമാർ (ട്രഷറർ ) സിന്ധു. ഐ(രക്ഷാധികാരി )എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *