
പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു
തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഇന്ററാക്ട് ചെയർമാൻ റോട്ടേറിയൻ ഷിബു വർഗീസ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഇന്ററാക്ട് ചെയർപേഴ്സൺ ശ്രീജ ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ മുനീർ ഷാൻ, സെക്രട്ടറി റോട്ടേറിയൻ മനീഷ്, സ്കൂൾ പ്രിൻസിപ്പൽ ആശ ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ഷിബു സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികളിൽ നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, സേവനമനോഭാവം എന്നിവ വളർത്തുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്ററാക്ട് ക്ലബ് ആരംഭിച്ചത്.

