തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി. സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും Read More…
തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്തിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാണ്. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. Read More…
കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുള്‍ കലാം(57), മൈ മൂന(51) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പിടിയിലായവര്‍ Read More…