Blog

കുഴഞ്ഞുവീണ് മരിച്ചു

വൈക്കം: അദ്ധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്മാര വിഎച്ച്‌എസ് സ്‌കൂളിലെ അദ്ധ്യാപകനായ പി.പി. സന്തോഷ് കുമാറാണ് (53) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അദ്ധ്യാപകന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അദ്ധ്യാപകരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതോടെ, വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *