തണൽ മരച്ചോട്ടിൽ
ബഷീർ കഥാപാത്രങ്ങൾ ഒത്തുകൂടി .
ഡീസന്റ്മുക്ക് :നാവായിക്കുളം ഡീസന്റ്മുക്ക് കെ സി എം എൽ പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾ കുട്ടികളെ തേടി എത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടിയിൽ ആണ് കുഞ്ഞു ബഷീറിനോടൊപ്പം കഥാപാത്രങ്ങളായ പാത്തുമ്മയും സുഹ്റയും മജീദും കുട്ടികളെ കാണാൻ എത്തിയത്.സ്കൂൾ അങ്കണത്തിലെ മാവിൻ ചോട്ടിൽ നാടൻ പാട്ടും നാടോടി കഥകകളുമായവർ ഒത്തുചേർന്നു. അനുസ്മരണ ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് നബിന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ജയശ്രീ സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ തോട്ടക്കാട് ശശി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം നഹാസ് ആശംസ അർപ്പിച്ചു. അദ്ധ്യാപകനായ ഇർഫാൻ നന്ദി പറഞ്ഞു.
