Blog

പ്രകാശനം ചെയ്‌തു

ആലംകോട് ഗവ എൽപിഎസ് ആലംകോടിന്റെ 113 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി തയ്യാറാക്കിയ ഡോക്യുമെന്ററി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി വികസന സമിതി സീനിയർ മെമ്പർ അബ്ദുൽ വഹാബിന് നൽകി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളിന്റെ ചരിത്രവും വർത്തമാനവും പറയുന്ന ഡോക്യുമെന്ററി ഈ പ്രദേശത്തിന്റെ ചരിത്രവും ചേർത്തുവെക്കുന്നു. സ്കൂളിൽ പഠിച്ച ഇറങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടുവളരെ പേർ സ്കൂളിനും സമൂഹത്തിനും നൽകിയ സംഭാവനകളും അവരുടെ വർത്തമാനങ്ങളും ഡോക്യുമെന്ററിയുടെ പ്രത്യേകതയാണ്. വികസന
സമിതി കൺവീനർ നസീർ, അംഗങ്ങളായ നിജാസ്, നഹാസ്, നാസിം ,എച്ച്.നാസിം, കൗൺസിലർ നജാം എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജാ സത്യൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *