നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില് കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും യുവതിയുടെ പരാതിയില് ആരോപിക്കുന്നുണ്ട്. നടനെതിരെ ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരംജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാഞ്ഞിരപ്പള്ളിയില് കുഴിമന്തി കഴിച്ച 16 പേര്ക്ക് ഭക്ഷ്യവിഷബാധ. 26ാം മൈലില് പ്രവര്ത്തിക്കുന്ന ഫാസ് റെസ്റ്റോറന്റില് നിന്നു കുഴിമന്തി കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16പേരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര് നിലവില് ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ ഹോട്ടലില് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം കട അടച്ചുപൂട്ടി.
കണ്ണൂർ. ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം ശിക്ഷ പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിലാണ് ശിക്ഷാവിധി ഭാര്യ റോസമ്മയെ ശിക്ഷിച്ചത് തളിപ്പറമ്പ് സെഷൻസ് കോടതി റോസമ്മ കുറ്റക്കാരി ആണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു 2013 ജൂലൈയിലാണ് റോസമ്മ ഭർത്താവിനെ തലക്കടിച്ച് കൊന്നത്.