ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 ൽ നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. രാജേന്ദ്രൻ, ശ്രീ. ശ്രീനിവാസൻ എന്നീ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വാർഡ് മെമ്പർ ശ്രീമതി. ബിന്ദു. പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു… സ്കൂളിലെ സീനിയർ അസ്സിസ്റ്റ് ശ്രീമതി.. രമ്യ. Vs നന്ദിയും രേഖപ്പെടുത്തി.
Related Articles
വീണ്ടും ലൗ ജിഹാദ്
ലൗജിഹാദിന്റെ ആരോപണമുയർന്ന പ്രണയത്തിൽ അകപെട്ട യുവതി ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഷാദിനൊപ്പം ഇക്കഴിഞ്ഞ ഏപ്രിലില്‍ നാടുവിട്ട മലയിന്‍കീഴ് പുലരിനഗര്‍ അഖിലാ നിവാസില്‍ ബിനുവിന്റെ മകള്‍ അഖില(21)യെ ആണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 4 ന് അഖിലയെ കണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഷാദുമായി അഖില പോയതായി അറിയുന്നത്. പോലീസ് ഇവരെ മലയിന്‍കീഴ് സ്റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ Read More…
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുഇളമ്പ ഗവ. എച്ച്.എസ്.എസിലെ എൻ. എസ്.എസ്. യൂണിറ്റ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളേജുമായി സഹകരിച്ച് 25/10/2024 വെള്ളിയാഴ്ചജീവദ്യുതി രക്തദാന ക്യാമ്പ് നടത്തുകയുണ്ടായി.പി.ടി.എ. പ്രസിഡൻറ് ശ്രീ.എസ്. സുഭാഷ്, വൈസ്പ്രസിഡൻറ് ശ്രീ. സുബിൻ, പ്രിൻസിപ്പാൾ ശ്രീമതി.ബീനാകുമാരി ഒ., ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുനിൽകുമാർ, പ്രോഗ്രാം ഓഫീസർ ശ്രീമതി.ദീപഎന്നിവർ സന്നിഹിതരായിരുന്നു.ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ഫെക്സയുടെ നേതൃത്വത്തിലാണ് രക്തദാതാക്കളിൽനിന്നും രക്തം സ്വീകരിച്ചത്. കേരള പോലീസിന്റെപോൾ ബ്ലഡുമായി സഹകരിച്ചാണ് ഈ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ക്യാമ്പിൽ എത്തിരക്തദാനത്തിൽ പങ്കാളികളായി. രക്തദാനത്തിന്റെപ്രാധാന്യം യുവതലമുറയെ Read More…
ക്വിസ് മത്സരം സംഘടിപ്പിച്ചു
കെപിഎസ്ടിഎ സ്വദേശ് ക്വിസ് മത്സരം സംഘടിപ്പിച്ചു. കെപിഎസ്ടിഎ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഉപജില്ലയിലെ സ്കൂളുകളിലെ കുട്ടികൾക്കായി സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 120 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ സി.എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി. വിജയികൾ എൽ.പി. വിഭാഗം. യു.പി. വിഭാഗം Read More…