വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍-ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ്ഡിഎല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ.
Author: Kalanikethan Editor
മുതിർന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി ബിമൽ റോയ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് (13-04-2024-ശനി) വൈകുന്നേരം 04:00-ന് തൈക്കാട് ശാന്തികവാടത്തിൽ. രാവിലെ 10:00-ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30-ന് വീട്ടിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു തട്ടകം. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. Read More…
34 കോടി
വധശിക്ഷക്ക് ശിക്ഷപ്പെട്ട റഹീമിൻ്റെ ജീവൻ തിരികെ പിടിക്കാൻ നാട് കൈകോർത്തു, 34 കോടി രൂപ മോചനദ്രവ്യം പിരിഞ്ഞു കിട്ടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുൽ റഹീമിന്റെ മോചനത്തിനായി മുഴുവൻ തുകയും പിരിഞ്ഞു കിട്ടി. സമയം അവസാനിക്കാൻ ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെയാണ് 34 കോടി രൂപ പിരിഞ്ഞു കിട്ടിയത്. ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. Read More…
മത്സരിക്കാനില്ല
തിരുവനന്തപുരം:ഇത്തവണത്തേത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. എന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം ലഭിച്ചാൽ അത് നിർവഹിക്കും ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ശബ്ദമുയർത്തും. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് സ്വീകരിക്കും. അനിൽ ആന്റണി തീവ്ര ബിജെപി നിലപാടുകൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു താൻ മകനെ Read More…
ഏഴ് വയസ്സുകാരനെ തെരുവ്നാ യ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു
പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് Read More…
മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്. മണ്ണാർക്കാട് കരിമ്പുഴയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.ചികിത്സയിലിരിക്കെ പുത്തൻ വീട്ടിൽ ബാദുഷ,ബന്ധുക്കളായ റിസ്വാന (19, ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.കാരാക്കുർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.നാട്ടുകാരും ട്രോമകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരക്ക് കയറ്റിയത്.
ആൽബം പുറത്തിറങ്ങി
ദൃശ്യവേദിയുടെ പുതിയ സംഗീതആൽബംഹരിചന്ദനം പ്രകാശിപ്പിച്ചു. ചിറയിൻകീഴിലെ കലാസാംസ്ക്കാരിക സംഘടനയായ ദൃശ്യ വേദിയുടെ പുതിയ സംഗീത ആൽബംഹരിചന്ദനം പ്രകാശിപ്പിച്ചു.ശാർക്കര മീനഭരണി മഹോൽസവ സമാപന വേദിയിലാണ് ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ശ്രീകൃഷ്ണഭക്തിഗാനമാണിത്.കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ശാർക്കരയമ്മ’ഉൾപ്പെടെ ദൃശ്യവേദിയുടെ ആറാമത് സംഗീത ആൽബമാണിത്. നാടക,ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. സജി സതീശനാണ് ഗായകൻ.സജീവ് മോഹൻ,കെ.രാജേന്ദ്രൻ, ചന്തു ചന്ദ്രൻ ,ഉദയൻ കലാനികേതൻ, അഖിലേഷ് രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. വീരകേരളപുരംക്ഷേത്രമുൾപ്പെടെ പ്രധാന ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിലാണ് Read More…
അനുസ്മരണം സംഘടിപ്പിച്ചു
മലയാളവേദിചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു. മലയാളവേദിയുടെ പ്രതിമസ പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും ഭ കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കലയിലെ കറുപ്പും വെളുപ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും നടന്നു.കവി ഓരനല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, പേരിനാട് സദാനന്ദൻ പിള്ള, സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.
സ്ഫോടക വസ്തു കണ്ടെത്തി
തൃശൂർ കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. തൃശൂർ :കുന്നംകുളത്ത് വഴിയരികിൽ സ്‌ഫോടകവസ്തു കണ്ടെത്തി. പ്രദേശവാസിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. വഴിയരികിൽ നിന്ന് ഒരു പെട്ടിക്കുള്ളിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ബോക്സിൽ നിന്ന് ലഭിക്കുന്നത്. ചിറ്റഞ്ഞൂരിൽ പ്രദേശവാസിയായ ആള് തേങ്ങ പെറുക്കുന്നതിനിടെയാണ് സ്ഫോടക വസ്തു ലഭിക്കുന്നത്.
അലർജിയോ
കഴിക്കുന്ന ഭക്ഷണത്തില്‍ ചിലതിന് അലര്‍ജ്ജിയുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാലത് മരണകാരണമാകുമ്പോള്‍ നമുക്ക് ഭയപ്പെടാതെവയ്യ. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലര്‍ജിയുണ്ടായി യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു. കൊഞ്ചും ഞണ്ടും കക്കയും മറ്റും ചിലരില്‍ അലര്‍ജ്ജിയലര്‍ജ്ജിയുണ്ടാക്കുന്നവരുണ്ട്. ഇവിടെ അലര്‍ജി വഷളായതിന് പിന്നാലെ യുവതിക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. സമാനരീതിയില്‍ കൊഞ്ച് കഴിച്ചപ്പോള്‍ മുമ്ബും യുവതിക്ക് അലര്‍ജി ഉണ്ടായിട്ടുണ്ടായിരുന്നു. കൊഞ്ച് അലര്‍ജിയില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്… ഭക്ഷണത്തില്‍ അലര്‍ജിയുണ്ടാകുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. എന്നാല്‍ ചില ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി തിരിച്ചറിയാതെ Read More…