ജില്ലയിൽ ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികളെയും ദുരന്തപ്രതിരോധത്തിനു സജ്ജരാക്കുംവിധം നടപടികൾ പരിഷ്കരിക്കുമെന്നു ജില്ലാ കലക്ടർ ആനി ജൂല തോമസ്. ജില്ലയിലെ തീരപ്രദേശങ്ങളിലെ സുരക്ഷാവിലയിരുത്താൻ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷതവഹിക്കവേ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുമെന്നും അറിയിച്ചു. ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാൻ താഴെത്തട്ടു വരെ വ്യാപിക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മൽസ്യത്തൊഴിലാളി സംഘടനകൾക്ക് സബ്സിഡിയിലൂടെ കൂടുതൽ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹ്യ Read More…
Author: Kalanikethan Editor
വക്കത്തിന് അഭിമാനനേട്ടവുമായി ദേവിക. എം.ജി. സർവകലാശാലയിൽ ഒന്നാം റാങ്ക് നേടി ദേവിക. ഡിU.C. College, Aluva-യിലെ M.Sc. Bioinformatics (2024–2026) വിദ്യാർത്ഥിനിയായ ദേവിക. ഡി, എം.ജി. സർവകലാശാല ഒന്നാം റാങ്ക് നേടി തിളക്കമാർന്ന അക്കാദമിക് നേട്ടം കൈവരിച്ചു. വക്കം . വെളിവിളാകം ജാനകി നിവാസിൽ പരേതനായ ദിനേഷ് കുമാറിൻ്റെയും ദീപ്തിയുടെയും മകളാണ് ദേവിക
തിരുവനന്തപുരം. സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം കേസെടുത്തു പൂജപ്പുര പോലീസ്. സെൻട്രൽ ജയിലിലെ 8-ാം നമ്പർ ബ്ളോക്കിലെ 6-ാം നമ്പർ സെല്ലിൽ പ്രതിക്ക് എതിരെയാണ് കേസ്. ചെമ്പകമംഗലം സ്വദേശി അയ്യപ്പന് എതിരെയാണ് കേസ് എടുത്തത്ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം. സെൻട്രൽ ജയിലിലെ 4-ാം നമ്പർ ബ്ളോക്കിലെ 01 ഉം 02 ഉം സെല്ലുകൾക്ക്ഇടയിൽ വച്ചും ലഹരികൾ കണ്ടെത്തിട്ടുണ്ട്. 01.38 ഗ്രാം ഗഞ്ചാവ്, 5 ബീഡികൾ, മൊബൈൽ ഫോൺ ബാറ്ററിയും, ഒരു കത്രിക, ചെറിയ കത്തി എന്നിവ Read More…
കൊച്ചി: മരടില്‍ കാണാതായ യുവാവ് അടുത്ത ദിവസം ലഹരിയുമായി പിടിയിലായി. യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു കരുതിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റർ ചെയ്തിരുന്നു. യുവാവിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാലര ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘം യുവാവിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും പിടിയിലായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ഡെലിവറി Read More…
കൂടത്തായി കേസ്; വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലെ ഇടവേളയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റോയ് തോമസ് വധക്കേസിലെ അവസാന വിചാരണയാണ് നടക്കുന്നത്. കേസിൽ 130ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലായിരുന്നു റോയ് തോമസിന്റെ മരണം. ജോളി തന്റെ ആദ്യഭർത്താവ് റോയ് Read More…
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി വെറുതെവിട്ടു. കേസിലെ 23 മുതൽ 57 വരെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദീർഘകാല വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ആദിവാസി നേതാവ് എം. ഗീതാനന്ദനും മറ്റ് 34 പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി വിട്ടയച്ചത്.
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി. കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.അപകടത്തിൽ മത്സ്യത്തൊഴിലാളിയായ രാജീവ് മരിച്ചു. ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനം പുനരാരംഭിച്ച ആദ്യദിനം തന്നെയാണ് ദാരുണമായ സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കാണാ തായതിനെ തുടർന്ന് കോസ്റ്റ് ഗാർഡ്, മത്സ്യബന്ധന വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. അപകടം Read More…
കണ്ണഞ്ചിക്കുന്ന ലൈറ്റുകൾ, കാതടപ്പിക്കുന്ന ഹോൺ; എസ് യു വി പിടികൂടി; 32,750 രൂപ പിഴ.. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയ എസ് യു വി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) എറണാകുളം ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്ത് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നിന്നാണ് വാഹനം പിടികൂടിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ആഫ്റ്റർ മാർക്കറ്റ് ടയറുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച Read More…
കോട്ടയം: എംഎൽഎ ഫണ്ട് പ്രയോജനപ്പെടുത്തി മണ്ഡലത്തിൽ നിർമ്മിക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുമ്പിൽ ബാനർ പോലെ തൻ്റെ പേര് എഴുതി പ്രദർശിപ്പിക്കാനില്ലെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ. പൂഞ്ഞാറിൽ ആർ. ശങ്കര മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന പരിപാടിക്കിടയിൽ ആയിരുന്നു എംഎൽഎയുടെ ഈ വേറിട്ട പ്രഖ്യാപനം.എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ – കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികൾ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല.. എംഎൽഎ ഫണ്ട് Read More…
അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം, കരിമ്പള്ളിക്കര സ്വദേശിയായ മൈക്കിൾ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ കബിളിപ്പിച്ച് തട്ടിയെടുത്ത് കടന്നു കളഞ്ഞ വ്യക്തിയെ കേന്ദ്രീകരിച്ചു, വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിൽ, കാർ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞ വ്യക്തിയടക്കം അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിലെ മുഖ്യ കണ്ണികളായ 4 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. പത്തനംതിട്ട, പെരുമ്പട്ടി, മല്ലപ്പള്ളി, വെള്ളയിൽ Read More…

