കൊല്ലം: ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനില സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് സൂചന. Read More…
Author: Kalanikethan Editor
ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി കിളിമാനൂർ പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയദേശവിളക്ക് എന്ന ഭക്തിഗാനം പുറത്തിറങ്ങി.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി.രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.
ആലപ്പുഴ. കളര്‍കോട് നടുക്കം വിതച്ച്, അപകടത്തില്‍ കൂട്ടമരണം. നാടിന് വാഗ്ദാനമാവേണ്ടിയിരുന്ന അഞ്ചു യുവഡോക്ടര്‍മാരെയാണ് നഷ്ടമായത്. വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ദേവാനന്ദന്‍, ഇബ്രാഹിം, ആയുഷ്ഷാജി, മുഹമ്മദ് ജബാര്‍, ശ്രീദേവ് എന്നിവരാണ് മരിച്ചത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കിഡ് ചെയ്ത് ബസിലേക്ക് ഇടിച്ച് Read More…
കൊട്ടിയത്ത് ഓട്ടോയിൽ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു കൊട്ടിയം: കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ പേരില്‍ ആട്ടോയില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു. ഉമയനല്ലൂര്‍ മാടച്ചിറ കോന്നന്‍ വിള വീട്ടില്‍ സുധീര്‍-ആമിന ദമ്പതികളുടെ മകന്‍ റിയാസ് (30) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിയാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പോലീസ് കേസ്സ് എടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ 26ന് Read More…
തിരുവനന്തപുരം. പൂവാറിൽ ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും പണം അടങ്ങുന്ന ബാഗ് മോഷ്ടിച്ച പ്രതികൾ പിടിയിൽ ഉദിയൻകുളങ്ങര, കോടങ്കര മര്യാപുരം ,സ്വദേശികളായ , നന്ദു (22), ബിവിജിത്, (23) എന്നി വരെയാണ് പൂവാർ പോലീസ് പിടികൂടിയത്. പിടിയിലായത് കുപ്രസിദ്ധ ബൈക്ക് മോഷ്ടാക്കളെന്ന് പോലീസ്. മോഷണ ബൈക്ക് രൂപമാറ്റം വരുത്തി തുടർ മോഷണങ്ങൾ നടത്തുന്നതാണ് പ്രതികളുടെ രീതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്ക് സമീപത്ത് സൂക്ഷിച്ചിരുന്ന എടുത്താണ് പ്രതികൾ പെട്രോൾ പമ്പിൽ മോഷണത്തിന് എത്തിയത്.
ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നു അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കും. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400, 9188610017, 9446562236കോട്ടയം താലൂക്ക്: 0481 2568007വൈക്കം താലൂക്ക്: 04829 231331ചങ്ങനാശേരി താലൂക്ക്: 0481 2420037കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331മീനച്ചിൽ Read More…
വത്തിക്കാൻ സിറ്റി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഇന്നത്തെ ലോകത്തില്‍ ഏറെ കാലിക പ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തില്‍ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ചത്.എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നല്‍കിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. രാഷ്ട്രങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വത്തിക്കാനില്‍ ഇന്ന് Read More…
കലോൽസവവേദിയിൽഅനുകരണകലയിൽ അംഗീകാരംനേടി അക്ഷിത് നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാ സ്കൂൾ കലോൽസവത്തിൽഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ അക്ഷിത് ഒന്നാംസ്ഥാനം നേടി. തുടർച്ചയായ മൂന്നാമങ്കത്തിലാണ് ഈ കൊച്ചു കലാകാരൻ ലക്ഷ്യംനേടിയത്.അവനവഞ്ചേരിഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്.കഴിഞ്ഞ രണ്ട് കലോത്സവങ്ങളിലും രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചതെങ്കിലും അക്ഷിത് തോൽവിയിൽ പിന്മാറാതെ ഒന്നാം സ്ഥാനമെന്ന ഉറച്ച ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ഇക്കുറി വേദിയിൽ എത്തിയത്. നിരന്തര പരിശീലനവും ഒന്നാം സ്ഥാനമെന്ന പ്രതീക്ഷയുമാണ് ഈ മൽസരത്തിൽ അക്ഷിതിന് വഴികാട്ടിയത്. പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് Read More…
ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ad 1 അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിൻജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയില്‍ ഫിൻജാല്‍ Read More…
പഴയതുപോലെ ബസ്സുകൾ സർവീസ് നടത്താൻ അനുമതി കൊടുത്തുവെങ്കിലും വകവയ്ക്കാതെ ഡിവൈഎഫ്ഐ ബസ്സുകൾ തടയുന്നു ആറ്റിങ്ങലിൽ സ്വകാര്യ ബസ്സുകൾ ഡി വൈഎഫ് ഐ തടയുന്നു. ദൃശ്യങ്ങൾപകർത്തിയ പ്രാദേശിക ചാനലുകളെ ബസ്ജീവനക്കാർ കൈയ്യേറ്റം ചെയ്തു. സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക്.ആറ്റിങ്ങലിൽ സംഘർഷാവസ്ഥ.

