Blog

ആറ്റിങ്ങൽ മൂന്നുമുക്കിൽ വാഹനാപകടം ആറ്റിങ്ങൽ മൂന്നുമുക്കിൽ തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ കാർ ദിശ തെറ്റിവന്ന് മറ്റൊരു വാഹനത്തെ ഇടിച്ച ഡിവൈഡറിൽ ഇടിക്കുകയായിരിന്നു. പോലീസ് ഹൈവേ പെട്രോൾ ടീം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യാത്ര ക്കാരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Blog

കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ ഇൻസ്റ്റാഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ Read More…

Blog

പാലക്കാട്.കൂറ്റനാട് പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു.കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. നാല് ദിവസമായി തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളും ഇരുവരും പങ്കുവച്ചു.രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.ശേഷം ഒത്തുതീർപ്പിനെന്ന Read More…

Blog

ന്യൂഡൽഹി: വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ ഇതു സംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിക്കും Read More…

Blog

പോലീസ് കസ്റ്റഡിയിൽ എടുത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു മൂന്ന് വയസുകാരന് ദാരുണഅന്ത്യം കൊട്ടാരക്കര: പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു.എം സി റോഡിൽ വാളകം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ ആണ് അപകടം ഉണ്ടായത്. പോലീസ് പിടിച്ചെടുത്ത ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ ആണ് മരിച്ചത്. ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ Read More…

Blog

ഷൂസിനുള്ളില്‍ കിടന്ന പാമ്പിൻ്റെ കടിയേറ്റ മധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുഷൂസിനുള്ളില്‍ കിടന്ന പാമ്പിൻ്റെ കടിയേറ്റ മധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പാലക്കാട്: ഷൂസിനുള്ളില്‍ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടില്‍ കരിമിനാണ് (48) പാമ്ബിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്ബ് കിടന്നത്. പരിക്കേറ്റ കരിമിനെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ Read More…

Blog

കൊല്ലം അഞ്ചലില്‍ 9,10 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസിലെത്തിയില്ല. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Blog

അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്‌നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജ്‌നയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവരാണ് സജ്ന ഒഴുക്കില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്.

Blog

ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.

Blog

സാഹിത്യകാരി സരസ്വതി എസ്. വാരിയർ അന്തരിച്ചു. പ്രമുഖ എഴുത്തുകാരിയും വിവർത്തകയുമായ തൃശൂർ തിരുവമ്പാടി വാരിയം ലെയ്ൻ നിർമല നിവാസിൽ സരസ്വതി എസ്.വാരിയർ (98) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ. പാലക്കാട് ജില്ലയിലെ കോതചിറ ആത്രശ്ശേരി വാരിയത്ത് 1926ൽ ജനിച്ചു. ഒട്ടേറെ തമിഴ് കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. സ്വാമിചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ അരുൾമൊഴികൾ, വേദമതം, സൗന്ദര്യലഹരി എന്നിവ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. അരനൂറ്റാണ്ടിലേറെ ശ്രീഗുരുവായൂരപ്പൻ മാസികയിൽ തുടർച്ചയായി എഴുതി. രമണമഹർഷിയുടെ സംഭാഷണങ്ങളുടെ വിവർത്തനങ്ങളായ വചനാമൃതം, Read More…