കട്ടപ്പന: നാടക രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ കെ.സി. ജോർജ് (50) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10.30 ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരിന്നു അന്ത്യം. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കട്ടപ്പന ഇരുപതേക്കർ സ്വദേശിയാണ്. ഭാര്യ : ബീന.
Author: Kalanikethan Editor
നവഭാവന സമിതി ഓണാഘോഷവും ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും മുടപുരം:മുട്ടപ്പലം നവഭാവന സമിതി ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളന ഉദ്‌ഘാടനവും എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 2 .53 ലക്ഷം ചെലവഴിച്ഛ് സജ്ജീകരിച്ച ഐ.ടി ഡിജിറ്റൽ ഉപകരണങ്ങളുടെ ഉദ്‌ഘാടനവും വി.ശശി എം.എൽ.എ നിർവഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അശോകിന് എം.എൽ. എ പുരസ്‌കാരം നൽകി അനുമോദിച്ചു. സമിതി പ്രസിഡന്റ് അഡ്വ . എസ്.വി.അനിലാലിന്റെ Read More…
പിറവം ഓണക്കൂറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേല്‍ എം.എം. അനിലിന്റെ മകൻ അതുല്‍ അനി (22) യാണ് പിറന്നാള്‍ ദിനത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വത്സ (49) യ്ക്കും എതിരേ വന്നിടിച്ച ബൈക്കിലുണ്ടായിരുന്ന കക്കാട് ചെറുകരയില്‍ ഷാജു (62), മാന്തടത്തില്‍ രാജു (64) എന്നിവർക്കും പരിക്കുണ്ട്. അഞ്ചല്‍പ്പെട്ടി – പിറവം റോഡില്‍ ഓണക്കൂർ പള്ളിപ്പടിയില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം. എറണാകുളത്ത് ജർമൻ ഭാഷ Read More…
‘തമസ്സോമ’യ്ക്ക് സർഗ്ഗചിത്ര പുരസ്കാരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചലച്ചിത്രത്തിനുള്ള സർഗ്ഗചിത്ര പുരസ്കാരം ‘തമസ്സോമ’ക്ക് ലഭിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രീയേഷൻസ് ആണ് ‘തമസ്സോമ’ നിർമിച്ചത്. സജിത്ത്ലാൽ നന്ദനം കഥയെഴുതിയ ‘തമസ്സോമ’ ബൈജു അനശ്വരയാണ് സംവിധാനം ചെയ്തത്. പണത്തിനും ലഹരിക്കും വേണ്ടി, എന്തും ചെയ്യാൻ തയ്യാറാകുന്ന ഇന്നത്തെ യുവതലമുറയുടെ ചെയ്തികൾ കുടുംബങ്ങളെ തന്നെ Read More…
അനന്തപുരി സി.ആർ.പി.എഫ് ജവാൻസ്കുടുംബസംഗമം സംഘടിപ്പിച്ചു സിആർപി എഫിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി സിആർപിഎഫ് ജവാൻസ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോട്ടയ്കം അനന്തപുരി ഹാളിൽ നടന്ന സംഗമം കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വിന്നർ തന്മയ സോൾ ( മികച്ച ബാലതാരം ) ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. അരുൺ സോൾ ( ആക്ടർ , അസോസിയേറ്റ് ഡയറക്ടർ , ഫോട്ടോഗ്രാഫർ , Read More…
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യുവതി ഒരു മാളിലാണ് Read More…
വാർഷികാഘോഷം നടന്നു. നഗരൂർ, കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിവാർഷികവും ഓണാഘോഷവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥി പ്രതിഭകളെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നഗരൂർ എസ്.എച്ച്. ഒ ജെ. അജയൻ സമ്മാനവിതരണം നടത്തി. മോഹനൻ നായർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി സിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജി പ്രസാദ്, ടി.വി. ബീന, വിജയകുമാർ .കെ എന്നിവർ സംസാരിച്ചു.
അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിലായി. 15 കാരനെ ഉപയോഗിച്ചാണ് മധ്യവയസ്‌കനില്‍ നിന്ന് സംഘം പണം തട്ടിയത്. കാവനൂര്‍ സ്വദേശി ഇര്‍ഫാന്‍, പുത്തലം സ്വദേശി ആഷിക് എടവണ്ണ സ്വദേശി ഹരികൃഷ്ണന്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം അഞ്ചു പേരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് സ്വദേശിയായ പരാതിക്കാരനും 15 കാരനും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പരിചയം. തുടര്‍ന്ന് ഇരുവരും അരീക്കോട് വെച്ച് തമ്മില്‍ കാണാം Read More…
വൻ ദുരന്തം ഒഴിവായത് തലനാരിശക്ക് കിളിമാനൂർ :ചൂട്ടയിൽ ഇന്ന് രാവിലെ എതിർ ദിശയിൽ നിന്നും വന്ന ബസ്സിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്ക് നേരെ വെള്ളം നിറഞ്ഞ തോട്ടിലേക്ക് പതിക്കുകയായിരിന്നു .തൊളിക്കുഴി സ്വദേശിയായ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍കുമാര്‍ (19) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം വഞ്ചിക്കോവിലില്‍ ശരവണനഗര്‍ -272, വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇന്നലെ വൈകിട്ട് 6-നാണ് കൊല്ലം കുരീപ്പുഴ വെസ്റ്റ് മാമൂട്ടില്‍ കടവിലാണ് സംഭവം. പ്രസാദിന്റെ മകളെ അരുണ്‍കുമാര്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

