പൊയ്കമുക്ക് മണ്ണുവീട്ടിൽ പ്രിയങ്ക (29) നിര്യാതയായി ആറ്റിങ്ങൽ :പൊയ്കമുക്ക് ഭാമേശ്വരം (മണ്ണുവീട്ടിൽ )ജയചന്ദ്രന്റെയും, ശ്രീലതയുടെയും മകൾ പ്രിയങ്ക (29)നിര്യാതയായി.ഭർത്താവ് ആകാശ്, മകൾ ആഷിയ.സഹോദരി പവിത്ര. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടന്നു.
തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന് ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഋതിക്കിന്റെ Read More…
പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ ഓണത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഇന്ന് ഉത്രാട പാച്ചിലിലേക്ക്.നാളെ തിരുവോണത്തിന് മഹാബലി തമ്പുരാനെ വരവേൽക്കാൻ പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയിറങ്ങുന്നതോടെ കമ്പോളങ്ങളും വീഥികളും നിറയും. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിലും മറ്റും വിപുലമായ ആഘോഷത്തിന് പൂട്ട് വീണത് പൂവിപണിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് Read More…