എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളില്‍ ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാർച്ചിലെ സംഘഷർഷത്തില്‍ 11 പേരെ പ്രതികളാക്കി പൊലീസ് കെസേടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു. സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്ക് പൊലീസിന്‍റെ ലാത്തിയടിയില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഏഴ് തവണ ജലപീരങ്കി Read More…
Author: Kalanikethan Editor
പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടൻ ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. Read More…
തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു മുടപുരം :ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തെങ്ങിന് തടം മണ്ണിനു ജലം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ വി.ശശി എം.എൽ.എ നിർവഹിച്ചു . കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത്അ വൈസ് പ്രസിഡന്റ് അഡ്വ .ആർ.ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദീൻ ലോഗോ പ്രകാശനം Read More…
തലസ്ഥാനം യുദ്ധക്കളമാകുന്നു
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തില്‍ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുല്‍ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും ബസ്സില്‍ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവർത്തകരെ ആംബുലൻസില്‍ കൊണ്ടുപോയി.
മരണം വരെ കഠിനതടവ്
മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. Read More…
മാക്ട സജീവമാകുന്നു
കൊച്ചി. ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട സംഘടന. കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുമായി ചേർന്നാവും ഇനി മാക്ടയുടെ പ്രവർത്തനം. സിനിമാ രംഗത്ത് അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് മാക്ട നിവേദനം നൽകും. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും മാക്ട . മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മാക്ട ഫെഡറേഷൻ സിനിമയിൽ സജീവമാകുന്നത്. മാക്ട , ഇഫ്റ്റ എന്നീ സംഘടനകൾ ചേർന്ന് സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകും. സിനിമ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടെ സംഘടനകൾക്ക് Read More…
അമ്മ അറസ്റ്റിൽ
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്.
ദുരൂഹത
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽതീപിടിത്തം ഉണ്ടായതിൽ ദുരൂഹത.ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന്സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയർന്നത്. വൈഷ്ണവിക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതും മുൻപ് ഭർത്താവ് ബിനു ഓഫീസിലെത്തി പ്രശ്നങ്ങൾഉണ്ടാക്കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.പിന്നാലെ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.സംഭവം സബ് കളക്ടർ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. ഒരുദിവസത്തിൽ സബ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.പാപ്പനംകോട് ജങ്ഷനിലെ ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ്കമ്പനിയുടെ വാഹന ഇൻഷുറൻസ്അയിക്കുന്ന Read More…
അറസ്റ്റിൽ
കരുനാഗപ്പള്ളി: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോര്‍ത്ത്, മണിമന്ദിരം വീട്ടില്‍ ചിക്കു(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു.ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയില്‍ ഷാല്‍ കൃഷ്ണനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായ് പകര്‍ത്തിയ ഷാല്‍കൃഷ്ണന്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയും ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ Read More…
വച്ചുപൊറുപ്പിക്കില്ല
അച്ചടക്കമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ല; അൻവറിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി.അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആർ.അജിത് കുമാർ പങ്കെടുത്ത പോലീസ് അസോസിയേഷൻ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ‘ഇപ്പോള്‍ ഉയർന്നിട്ടുള്ള കാര്യങ്ങളില്‍ Read More…

