വയനാട് ജില്ലയിലെ വിവിധ മേഖലകളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്ബതിനായിരുന്നു സംഭവം. റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. അമ്ബലവയല്‍ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്ബ്, നെന്മേനി വില്ലേജിലെ അമ്ബുകുത്തി മാളിക, പടിപറമ്ബ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി Read More…
Author: Kalanikethan Editor
ശിവകൃഷ്ണ ക്ഷേത്രം
ശിവകൃഷ്ണ ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു മുടപുരം:ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ആരംഭിച്ചു.വൈകുന്നേരം 6 ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം കൊളുത്തി .തുടർന്ന് ശിവഗിരിമഠം താന്ത്രികാചാര്യൻ ശിവനാരായണ തീർത്ഥ മാഹാത്മ്യ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എൻ.സിൻകുമാർ അധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ ഡോ.വേദശ്രീ മണികണ്ഠൻ പള്ളിക്കൽ ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി Read More…
ക്വിസ് മത്സരം
കെപിഎസ്ടിഎ സ്വദേശ് മെഗാ ക്വിസ് 2024 ഉപജില്ലാ തല മത്സരം ആഗസ്റ്റ് 10 ന്. കുട്ടികളിൽ രാജ്യസ്നേഹവും ദേശീയബോധവും വളർത്തുന്നതിനായി കെപിഎസ്ടിഎ അക്കാഡമിക് കൗൺസിൽ സംസ്ഥാന വ്യാപകമായി പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2024 ന്റെ ആറ്റിങ്ങൽ ഉപജില്ലാതല മത്സരങ്ങൾ ആഗസ്റ്റ് 10 ശനി ഉച്ചക്ക് 2 മണിക്ക് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് എൽ.പി. വിഭാഗത്തിലെ ഒരു കുട്ടിക്കും, യുപി, ഹൈസ്കൂൾ, Read More…
കവർ പേജ് പ്രകാശനം
ഹരിത വർത്തമാനം കവർ പേജ് പ്രകാശനം നടന്നു കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകം ഹരിതവർത്തമാനത്തിന്റെ കവർ പേജ് പ്രകാശനം നടന്നു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ പ്രകാശനം നിർവ്വഹിച്ചു. ഡോക്ടർ രതീഷ് നിരാല ഏറ്റുവാങ്ങി. ദിലീപ് നാരായണൻ അദ്ധ്യക്ഷനായിമണമ്പൂർ ,സദനത്തിൽ പാഠശാല ഹാളിൽ നടന്ന ചടങ്ങിൽ ഷിബു സുരേന്ദ്രൻ നന്ദി പറഞ്ഞു. മണമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വരദരാജൻ, ബാലു വിവേകാനന്ദൻ, ജയലാൽ, ഷീബ എന്നിവർ പങ്കെടുത്തു. ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് Read More…
ഭാര്യാമാതാവിനെ യുവാവ് കൊലപ്പെടുത്തി
ആറ്റിങ്ങലില്‍ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ കരിച്ചയില്‍ രേണുക അപ്പാർട്ട്മെൻ്റില്‍ താമസിക്കുകയായിരുന്നു പ്രീതയും ഭർത്താവ് ബാബുവും. മരുമകൻ അനില്‍ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് Read More…
കുരുന്നുകളുടെ നന്മമനസ്സ്
കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ തങ്ങളുടെ കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) കൈമാറാൻ ജില്ലാ കളക്ടറെ കാണാനെത്തി കുരുന്നുകൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർഥികളും സഹോദരങ്ങളുമായ ഇക്ഷിത്ത് വിഷ്ണുവും ഇഷാൻ വിഷ്ണുവും കുമരകം എസ്.കെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ശ്രീലക്ഷ്മി ജ്യോതിലാലുമാണ് കോട്ടയം കളക്ട്രേറ്റിലെത്തി കളക്ടർ ജോൺ വി. സാമുവലിനു കുടുക്ക സമ്പാദ്യം കൈമാറിയത്.അമ്മ സുരഭിക്കൊപ്പമാണ് കോട്ടയം പരുത്തുംപാറ സ്വദേശികളായ സഹോദരങ്ങൾരണ്ടാം ക്ലാസ് വിദ്യാർഥി ഇഷിത്തും ഇളയസഹോദരൻ യു.കെ.ജി. Read More…
ബോഡി അഴുകിയ നിലയിൽ
ഷിരൂരിൽ പുരുഷ മൃതദേഹം കണ്ടെത്തി; ശരീരം ജീർണിച്ച നിലയിൽ ഷിരൂരിൽ അകനാശിനി ബഡെ കടൽത്തീരത്ത് പുരുഷ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ മത്സ്യത്തൊഴിലാളികളാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തേയ്ക്ക് പോലീസ് സംഘം തിരിച്ചിട്ടുണ്ട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവരുടെ മൃതദേഹമെന്നാണ് പ്രാഥമീക നിഗമനം. ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകയിലെ Read More…
ഞെട്ടിക്കുന്ന സംഭവം
വാഹനാപകടത്തെ തുടർന്ന് തർക്കം,,,, ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ.. ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് വാഹനാപകടത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിനുമുൻപില്‍നിന്ന ബൈക്കുകാരനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. മുക്കം അഭിലാഷ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തായതോടെ മുക്കം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ കാരശ്ശേരി ചോണാട് സ്വദേശി Read More…
നീതുവിനെ മറക്കില്ല
വയനാട് . ഉരുള്‍ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപ്രവർത്തകരോട് ദുരന്ത വിവരം പങ്കുവച്ച് രക്ഷാപ്രവർ ത്തന ത്തിൽ ഭർത്താവി നൊപ്പം പങ്കെടുക്കുന്നതിനിടെ യാണ് നീതുവിനെ മലവെള്ള പാച്ചിൽ കൊണ്ടു പോയത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയല്‍വാസികളടക്കം നാല്‍പതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യില്‍ നിന്ന് വഴുതി പോകുകയായിരുന്നു നീതു.നിലമ്ബൂരില്‍ നിന്ന് കണ്ടെടുത്ത നീതുവിന്റെ Read More…
നമ്മൾ നാടകക്കാർ
നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ മൂന്നാമത് കുടുംബസംഗമം തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടൽ ആഡിറ്റോറിയത്തിൽ ആകാശവാണി സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉത്ഘാടനം ചെയ്തു.സംഘടനയുടെ പ്രസിഡൻ്റ് തിട്ടമംഗലം ഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം ഉമാനായർ, നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ, നാടക-സീരിയൽ താരം ശ്രീകല എന്നിവർ ആശംസകൾ നേർന്നു. അംഗങ്ങളായ ശ്രീകുമാർ, കുറവിലങ്ങാട് സുരേന്ദ്രൻ, പാങ്ങപ്പാറ വേണു എന്നിവരെ ആദരിച്ചു.ഉദയൻ കലാനികേതൻ സ്വാഗതവും ജഗതി രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റ് Read More…

