നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ മൂന്നാമത് കുടുംബസംഗമം തിരുവനന്തപുരം ട്രിവാൻഡ്രം ഹോട്ടൽ ആഡിറ്റോറിയത്തിൽ ആകാശവാണി സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉത്ഘാടനം ചെയ്തു.സംഘടനയുടെ പ്രസിഡൻ്റ് തിട്ടമംഗലം ഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം ഉമാനായർ, നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ, നാടക-സീരിയൽ താരം ശ്രീകല എന്നിവർ ആശംസകൾ നേർന്നു. അംഗങ്ങളായ ശ്രീകുമാർ, കുറവിലങ്ങാട് സുരേന്ദ്രൻ, പാങ്ങപ്പാറ വേണു എന്നിവരെ ആദരിച്ചു.ഉദയൻ കലാനികേതൻ സ്വാഗതവും ജഗതി രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് കുടുംബ സംഗമം നടത്തിയത്.
