Blog

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. നാല് ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ Read More…

Blog

തിരു.: സീബ്രാ ക്രോസിങ്ങിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത വകുപ്പ് ശക്തമായ നടപടി പ്രഖ്യാപിച്ചു. സീബ്രാ ലൈനിൽ കാൽനടയാത്രക്കാരെ വാഹനമിടിച്ച് അപകടം സംഭവിച്ചാൽ, ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും 2,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. ഇതോടൊപ്പം സീബ്രാ ലൈനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും ശക്തമായ നടപടി ഉണ്ടാകും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ കർശനമാക്കുന്നത്.ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ എണ്ണൂറിലധികം കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ ഇടപെടൽ. സീബ്ര ക്രോസിംഗ് Read More…

Blog

തിരുവനന്തപുരം .രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ് അതിജീവിതയുടെ നിർണ്ണായക മൊഴി”രാഹുൽ മറ്റു പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്”“ആ വിവരങ്ങൾ തനിക്ക് അറിയാം” “ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്” “അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്” പെൺകുട്ടിയുടെ മൊഴിയിലെ ഈ പരാമർശത്തിൽ പോലീസ് വിവരങ്ങൾ തേടും കേസിൽ പെൺകുട്ടിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്ത്.നിർബന്ധിച്ച് രാഹുൽ ഗർഭച്ഛിദ്രം നടത്തി ഇതിനായി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ച് രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയത്. ഗുളിക കഴിച്ചു എന്നത് രാഹുൽ Read More…

Blog

ആറ്റിങ്ങൽ :പൊയ്കമുക്ക് വലിയവിള അയ്യപ്പ സേവസമിതിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ വിഷ്ണുവിന് സ്നേഹാദരവ് നൽകി.

Blog

പിടികൂടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടാന്‍ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പോലീസ് വെടിയുതിര്‍ത്തു; വെടിയേല്‍ക്കാതെ പ്രതി ഓടി രക്ഷപെട്ടു; എസ്.എച്ച്.ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധം എന്ന നിലയിലാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് ! തിരുവനന്തപുരം ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പോലീസ് വെടിയുതിര്‍ത്തു. പ്രതിയായ കയ്രി കിരണ്‍ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് എസ്.എച്ച്.ഒ തൻസീം അബ്ദുൾ സമദ് വെടിവച്ചത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കിരണ്‍. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസില്‍ Read More…

Blog

ഓച്ചിറ ക്ഷേത്രത്തിൽ രാസലഹരിയിൽ എന്ന് സംശയം; 15 വയസ്സുകാരൻ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ – അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് നീക്കി​ഓച്ചിറ: പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാസലഹരി ഉപയോഗിച്ചെന്ന് സംശയിക്കുന്ന നിലയിൽ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കുന്ന വിദ്യാർത്ഥിയെയാണ് സ്ഥലബോധമില്ലാതെ വിചിത്രമായ രീതിയിൽ പെരുമാറിയതിനെ തുടർന്ന് ശ്രദ്ധയിൽപ്പെട്ട പോലീസ് ബലപ്രയോഗം കൂടാതെ അനുനയിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.​ക്ഷേത്രപരിസരത്ത് പരിസരബോധമില്ലാതെ അലക്ഷ്യമായി നടക്കുകയും, തല തറയിൽ ആവർത്തിച്ച് അടിക്കുകയും ചെയ്യുന്ന Read More…

Blog

പൊലീസുകാര്‍ ഉള്‍പ്പെടെ പ്രതികളായ മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.കേസിലെ 11, 12 പ്രതികള്‍ പൊലീസ് ഡ്രൈവര്‍മാരാണ്. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായി നിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി Read More…

Blog

കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞുഇനിയും എന്തെങ്കിലും ചെയ്യണമെങ്കില്‍ പാര്‍ട്ടി ചെയ്യും. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തരും. ശബരിമല ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. പത്മകുമാര്‍ എന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ. ശബരിമലയില്‍ വലിയ Read More…

Blog

തൃശൂര്‍: മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും കാമുകനും പിടിയില്‍. മകള്‍ സന്ധ്യ (45), കാമുകന്‍ നിതിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുണ്ടൂര്‍ സ്വദേശിനി തങ്കമണി (75) കൊല്ലപ്പെട്ടത്.സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇരുവരും തങ്കമണിയെ കൊലപ്പെടുത്തിയത്.ശനിയാഴ്ച രാവിലെ കൊല്ലുകയും രാത്രി മൃതദേഹം പറമ്പിലിടുകയുമായിരുന്നു. തങ്കമണി തലയിടിച്ച് വീണതെന്നായിരുന്നു സന്ധ്യ ആദ്യം പറഞ്ഞത്.കൊലപാതകമാണെന്ന് വ്യക്തമാകുകയായിരുന്നു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഭര്‍ത്താവും ഒരു മകനുമുണ്ട്. അവിവാഹിതനായ നിതിന്‍ അയല്‍വാസിയാണ്.

Blog

ലൈംഗികാരോപണ കേസില്‍ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്. ലൈംഗികാരോപണ കേസില്‍ അതിജീവിതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തന്റെ ഭാഗം എന്താണെന്ന് കേള്‍ക്കാതെയാണ് മാധ്യമങ്ങള്‍ ഓഡിയോ പുറത്തുവിട്ടതെന്നും വിഷയത്തില്‍ ശരിയായ സമയത്ത് പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും രാഹുല്‍ പറഞ്ഞു. ‘ഇതേ വിഷയം തന്നെയാണ് മാധ്യമങ്ങള്‍ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്ന് മാസമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ മൂന്നു മാസമായിട്ട് ഞാന്‍ Read More…