കൊടിക്കകം പള്ളിക്കൂടം പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ കുടുബസംഗമവിനോദയാത്രയുംസംഘടിപ്പിച്ചു. കൊടിക്കകംപള്ളിക്കൂടം 1983 പത്താം ക്ലാസ് സൗഹ്യദ കൂട്ടായ്മ കുടുംബ സംഗമവും ഓണവിനോദയാത്രയും സംഘടിപ്പിച്ചു. അഷ്ടമുടി കായൽയാത്രയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ഗാനമേള നടന്നു. അരങ്ങേറി. അഷ്ടമുടി കായലിൻ്റെ ജൈവവൈവിധ്യം അടുത്തറിയുന്നതിനായി അഷ്ടമുടി കായൽയാത്ര നടത്തി. കൊല്ലം അഷ്ടമുടിയിൽ’ സംഘടിപ്പിച്ച വിനോദയാത്ര സമ്മേളനഉദ്ഘാടനം.പി.ബിജു നിർവ്വഹിച്ചു മഹിബാലൻ അധ്യക്ഷനായിരുന്നു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു.
മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന് പൂവത്തുംചുവട്ടില്‍ അനസിന്റെ മകന് അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.
.: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍ (52) ആണ് കുഴഞ്ഞുവീണു മരിച്ചത്.നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ക്യൂവില്‍ നില്ക്കാന് പറഞ്ഞെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം ക്യൂവില്‍ നിന്ന ശേഷമാണ് രാജേഷ് കുമാര്‍ കുഴഞ്ഞു വീണത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് രാജേഷിൻ്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. നടപടി സ്വീകരിക്കാതെ രാജേഷിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് എടുക്കുകയായിരുന്നു Read More…