Blog

ഉദ്ഘാടനം

ലൈബ്രറി ഉദ്ഘാടനം ചെയ്തു ബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവിയും, നാടകഗാന രചയിതാവും സംവിധായകനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർഎ ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും വിദ്യാരംഗം കൺവീനർ ഷീജു ‘ബി.ജി. നന്ദിയും പറഞ്ഞു സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടവും നടന്നു. .

Blog

രണ്ടാം വിവാഹം

മക്കളെ സാക്ഷിയാക്കി ധർമജൻ്റെയും അനൂജയുടെയും രണ്ടാം വിവാഹം ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ മക്കള്‍. Read More…

Blog

അപകടം

പറവൂർ – ചെറായി റോഡിൽ ഇരുചക്രവാഹനാപകടത്തിൽ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബിന്ദുവിൻ്റെ ഭർത്താവ് ക്ലെയ്‌സൻ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ഞായർ രാത്രി 7.05ന് ചെറായി പാടത്തിനു സമീപത്തായിരുന്നു അപകടം. ചേന്ദമംഗലം കരിമ്പാടത്തെ ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ക്ലെയ്‌സനും കുടുംബവും. ആൽവിൻ്റെയും ബിന്ദുവിൻ്റെയും മൂത്തകൻ അജോക്സിനെ കുടുങ്ങാശേരിയിലെ വീട്ടിൽ നിർത്തിയിട്ടാണ് ഇവർ കരിമ്പാടത്തേക്ക് പോയത്. തിരിച്ചു Read More…

Blog

അഭിനയ രംഗത്തേക്ക്

കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്ത് എത്തുന്നു. നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്ത് എത്തുന്നു. മലയാളത്തിലെ പ്രമുഖ നാടക സമിതിയായ കൊച്ചിൻ സംഗമിത്രയുടെ “ഇരട്ടനഗര ” മെന്ന നാടകത്തിലാണ് രേണു സുധിഅഭിനയിക്കുന്നത്സമിതിയുടെ ഗോൾഡൻ ജൂബിലി നാടകമാണിത്. നാടകത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് രേണു അവതരിപ്പിക്കുന്നത്. പ്രമുഖ കലാകാരന്മാർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നാടകത്തിന്റെ റിഹേഴ്സൽ ഉടൻ ആരംഭിക്കും. ഓഗസ്റ്റ് ആദ്യവാരം അവതരിപ്പിച്ച് തുടങ്ങും. രേണു സുധിയുടെഅഭിനയ രംഗത്തേക്കുള്ള രംഗപ്രവേശനം മാധ്യമങ്ങളിലും Read More…

Blog

25 ന് തുടങ്ങും

സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിങ് 25ന് തുടങ്ങും. 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെയുള്ള വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.അക്ഷയ കേന്ദ്രങ്ങളില്‍ അംഗീകൃത സേവനത്തുക നല്‍കി ഗുണഭോക്താക്കള്‍ക്ക് നടപടി പൂര്‍ത്തിയാക്കാം. ചെയ്യാത്തവര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കില്ല.

Blog

ബസ്സപകടം

മാടവന ബസ് അപകടം : ഒരു മരണം മാടവനയിൽ കല്ലട ബസ് മറിഞ്ഞ് അപകടംഒരാൾ മരിച്ചു മരിച്ചത് ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസ്സിൽ ഉണ്ടായിരുന്നത് 42 പേർ അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് പോയ ബസ് പരിക്കേറ്റവരിൽ 7 യാത്രക്കാരുടെ നില തൃപ്തികരം.

Blog

വായന മസാചാരണ പ്രവർത്തനങ്ങൾ

പുസ്തക ചങ്ങാതിമാർ ജീവിതത്തിന്റെ നേർവഴി കാട്ടുന്നു :രാധാകൃഷ്ണൻ കുന്നുംപുറം ജീവിതത്തിന്റെ വഴികളിൽ പുസ്തകങ്ങൾ പ്രിയപ്പെട്ട ചങ്ങാതിമാരാണെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാഹിത്യ സല്ലാപത്തിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലക്ഷ്മി,സ്റ്റാഫ്‌ സെക്രട്ടറി ലിജിൻ, അധ്യാപകരായ അനിൽകുമാർ, സുജാറാണി, ഷിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നല്ല വായനക്കാരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായന ഓരോ വ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ തെളിവുകൾ ചൂണ്ടിക്കാണിക്കാനാകും Read More…

Blog

നടൻ വിജയിയുടെ പിറന്നാൾ ആഘോഷം

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച്‌ സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.

Blog

കൊച്ചുമകളും, ഭർത്താവും അറസ്റ്റിൽ

കൊല്ലം: മുത്തശ്ശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന കൊച്ചുമകളും ഭര്‍ത്താവും അറസ്റ്റിലായി. ഉളിയകോവില്‍, ജനകീയ നഗര്‍-40 ല്‍ പാര്‍വതി മന്ദിരത്തില്‍ യശോധ(85)യാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കൊച്ചുമകള്‍ പാര്‍വതി, ഭര്‍ത്താവ് ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്- യശോദ ധരിച്ചിരിക്കുന്ന വളയും കമ്മലും ശരതും പാര്‍വ്വതിയും ആവശ്യപ്പെട്ടെങ്കിലും യശോദ ഇത് നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശരത് യശോദയുടെ വായില്‍ തോര്‍ത്ത് തിരുകി കയറ്റി. പിന്നീട് Read More…

Blog

പുരസ്‌കാരം

ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച Read More…