തൃശൂര്‍: എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. 84 വയസുകാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വയോധികയുടെ മകനായ അറുപത് വയസുകാരനായ ഭിന്നശേഷിക്കാരനും നായയുടെ കടിയേറ്റു. നായ നാട്ടിലെ മറ്റ് നായ്ക്കളെയും കടിച്ചിട്ടുണ്ട്. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല. മുറിയില്‍ കടന്നുകയറി ആക്രമിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്..
പാലക്കാട്. മണ്ണാർക്കാട് കരിമ്പുഴയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.ചികിത്സയിലിരിക്കെ പുത്തൻ വീട്ടിൽ ബാദുഷ,ബന്ധുക്കളായ റിസ്വാന (19, ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.കാരാക്കുർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.നാട്ടുകാരും ട്രോമകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരക്ക് കയറ്റിയത്.
കൂന്തള്ളൂർ എൽ.പി.സ്കൂൾ ഹരിത വിദ്യാലയം മുടപുരം :കൂന്തള്ളൂർ ഗവ .എൽ.പി സ്കൂളിനെ ഹരിതവിദ്യാലയമായി കഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. രജിത പ്രഖ്യാപിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആർ .മനോമണി ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ , വാർഡ് മെമ്പർമാരായ അനീഷ്, ജയചന്ദ്രൻ, .ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ , ജെ.എച് .ഐ റോഷ്നി ,വികസന സമിതി അംഗം ജെ .ശശി , എസ്.എം.സി Read More…