കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്ത് എത്തുന്നു.
നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയ രംഗത്ത് എത്തുന്നു. മലയാളത്തിലെ പ്രമുഖ നാടക സമിതിയായ കൊച്ചിൻ സംഗമിത്രയുടെ “ഇരട്ടനഗര ” മെന്ന നാടകത്തിലാണ് രേണു സുധിഅഭിനയിക്കുന്നത്സമിതിയുടെ ഗോൾഡൻ ജൂബിലി നാടകമാണിത്. നാടകത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷമാണ് രേണു അവതരിപ്പിക്കുന്നത്.
പ്രമുഖ കലാകാരന്മാർ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന നാടകത്തിന്റെ റിഹേഴ്സൽ ഉടൻ ആരംഭിക്കും. ഓഗസ്റ്റ് ആദ്യവാരം അവതരിപ്പിച്ച് തുടങ്ങും.
രേണു സുധിയുടെ
അഭിനയ രംഗത്തേക്കുള്ള രംഗപ്രവേശനം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
2023 ജൂൺ 5 ന് തൃശൂർ കയ്പ്പമംഗത്ത് ഉണ്ടായ വാഹനാപകടത്തിലാണ് സുധി മരണമടഞ്ഞത്.
