പോക്സോ കേസിലെ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും.10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പി (51) എന്നയാളെ 110 വർഷം തടവിനും 2.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത് . പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും Read More…
Author: Kalanikethan Editor
കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര പറയുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. ഇന്നലെ പുലർച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ Read More…
വിദ്യാർത്ഥികൾക്കുള്ള ഓറ എക്സലന്റ് അവാർഡുകൾ വിതരണം ചെയ്തു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറംചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. മൻകി ബാത്ത് വിവർത്തകനും അദ്ധ്യാപകനുമായ പള്ളിപ്പുറം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പുളിമൂട് , ഓറ ട്യൂഷൻ സെന്റർ ഇവന്റ് ഹാളിൽ നടന്ന ചടങ്ങിൽ ഗിരീഷ് കുമാർ ജി. അധ്യക്ഷനായി. ലിജി ജി. സ്വാഗതവും വീണ പ്രേംലാൽ നന്ദിയും പറഞ്ഞു. അനിൽ ദാസ് , കുമാരി കീർത്തന, ലീന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചിത്രകാരനും പിന്നണി ഗായകനും ആയ ദീപക്ക് മയ്യനാടിന്റെ Read More…
ആദരവ്
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കസ്തൂരിഷാ യെ ആദരിച്ചു പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്ഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നാലാം റാങ്കും അഖിലേന്ത്യാതലത്തിൽ അറുപത്തെട്ടാം റാങ്കും കരസ്ഥമാക്കിയ കസ്തൂരി ഷായെ ആദരിച്ചു. കൂന്തള്ളൂർ, പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഡോ.രാജുനാരായണസ്വാമി. ഐ. എ. എസ് ഉത്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കുടുംബ കോടതി ജില്ല ജഡ്ജി മുഹമ്മദ് റയിസ് ഉപഹാരങ്ങൾ Read More…
സസ്പെൻഷൻ
കെഎസ്യു സംസ്ഥാന പഠന ക്യാമ്ബിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്ബില്‍ കൂട്ടത്തല്ല് നടന്നത്. ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഘടനയ്ക്കുള്ളിൽ ഉള്ളവർ Read More…
തിയേറ്റർ അവാർഡ്
തിയറ്റർ അവാർഡ് പ്രഖ്യാപിച്ചുപത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്നഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ നാലാമത് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പ്രദീപ് മാളവിക (നടൻ), ജയൻമൂരാട് (തിയറ്റർ), ടി.കെ.ജി. നായർ (രാഷ്ട്രീയം, സാംസ്കാരികം), കെ.എം. എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാ-സംസ്കാരികം),ഗോപാൽജി വടയാർ (കവിത, ഹസ്വചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. ജേതാക്കളെ പോൾസൺ താണിക്കൽ, മുരളി അടാട്ട്,പ്രകാശ് കണ്ണൂർ എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുത്തത്. 10,000 രൂപയും Read More…
ഗാനം ഉപയോഗിച്ചത് അനുമതിയോടെ
പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച് ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളില്‍ നിന്നും വാരികൂട്ടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചർച്ചയാവുന്നത് ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സുമായ് ബന്ധപ്പെട്ട വാർത്തകളാണ്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ നല്‍കിയ കേസിന്റെ വസ്തുത Read More…
ക്യാമ്പ് സംഘടിപ്പിച്ചു
പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു. മുടപുരം, പ്രേംനസീർ സ്മാരക , ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് , കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു. ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽഅജിത്ത് കുമാർ സ്വാഗതംപറഞ്ഞു.ബങ്കിംചന്ദ്രൻ ,സന്തോഷ്കുമാർ ,നൗഷാദ് എന്നിവർ സംസാരിച്ചു.എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി.
രാജ്കോട്ട് ദുരന്തം
രാജ്‌കോട്ട് ദുരന്തം: മരണസംഖ്യ 33 ആയി. മരണമടഞ്ഞവരിൽ 12 കുട്ടികൾ. ടി ആര്‍ പി ഗെയിം സോണ്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത് ഫയര്‍ എന്‍ ഓ സി ഇല്ലാതെ.⬛ നാലു ലക്ഷം ദുരിതാശ്വാസം⬛ പരിക്കെറ്റവർക്ക് 50000⬛പ്രധാന മന്ത്രി അനുശോചനം രേഖപ്പെടുത്തി⬛ മൂന്ന് കിലോമീറ്റർ ദൂരെ വരെ പുക പരന്നു⬛ അഹമ്മദാബാദ് : നഗരത്തിൽ ഗെയിം സോണുകൾ അടച്ചു⬛ ഒരു എൻട്രി യും ഒരു എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ⬛ ആഭ്യന്തര മന്ത്രി ഹർഷ് സംഗവി രാജ്ക്കോട്ടിൽ.⬛ അപകടം നടക്കുമ്പോൾ Read More…
അജ്ഞാത മൃതദേഹം
അജ്ഞാത മൃതദേഹംകിങ്ങൂർ എലഗൻസ് ബാർ ഭാഗത്തു വച്ച് ബാബു എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 68 വയസ് പ്രായമായ ആളെ 21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റി കിടങ്ങൂർ LLM ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെ 24.05.2024 തീയതി മരണപ്പെട്ടിട്ടുള്ളതാണ്. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അടയാള വിവരങ്ങൾ : വലതു കൈ മസ്സിൽ ഭാഗത്തും Read More…

