Blog

രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും ഇറങ്ങേണ്ട സ്റ്റോപില്‍ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ രോഗിയായ യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും ഇറങ്ങേണ്ട സ്റ്റോപില്‍ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ. മലപ്പുറം ഉപഭോക്തൃ കമ്മിഷന്റേതാണ് ഉത്തരവ്. തോട്ടശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്റെ പരാതിയിലാണ് നടപടി. തൃശൂരിലെ ആമ്പല്ലൂരില്‍ നിന്നും മലപ്പുറത്തെ കൊളപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റില്ലെന്ന് സൈനുദ്ദീന്‍ തിരിച്ചറിഞ്ഞത്. തനിക്ക് സുഖമില്ലെന്നും ദീര്‍ഘനേരം നില്‍ക്കാന്‍ Read More…

Blog

സാംസ്ക്കാരിക സമ്മേളനം നടന്നു കിഴുവിലം, നയനാംകോണം ശ്രീനാഗരാജദേവി ക്ഷേത്രത്തിലെ ആയില്യം,ചോതിമഹോത്സവത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കിഴുവിലം , ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ അധ്യക്ഷനായി. ജനപ്രതിനിധികളെയുംഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ. വിശ്വനാഥൻ നായർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ, വത്സല സുരേന്ദ്രൻ അഡ്വ.അഞജു എന്നിവർ പങ്കെടുത്തു. ക്ഷേത്ര Read More…

Blog

യു ഡി എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ എസ്‌ പി നേതാക്കള്‍ ശ്രമിച്ചതായി ആരോപണം. ആർ എസ്‌ പി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സി പി എം ജില്ലാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൊട്ടിക്കലാശത്തിൻ്റെ തലേന്ന് ആയിരുന്നു സംഭവം. കൂടിക്കാഴ്ച 1 മണിക്കൂറോളം നീണ്ടു. കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ എസ്‌ പി നേതാക്കള്‍ സി പി എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു.

Blog

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടകവീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്.തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ Read More…

Blog

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23ന് രാത്രി 10.30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി.കണക്കുകള്‍ സൂചിപ്പിക്കുന്നതുപോലെ Read More…

Blog

സംസ്ഥാന നാടക മത്സരത്തിൽതിരുവനന്തപുരം അജന്തയുടെ ‘വംശം’മികച്ച നാടകം,മികച്ച സംവിധായകൻ (സുരേഷ് ദിവാകരൻ )മികച്ച നടൻ (അനിൽ ചെങ്ങന്നൂർ )മികച്ച രംഗപടം: മനോജ് മൈത്രിമികച്ച ശബ്ദ ലേഖനം: ദേവാ മൃത് അനിൽ മാളഎന്നീ 5 അവാർഡുകൾ നേടി. കഴിഞ്ഞ വർഷം സമിതി വേദിയിൽ അവതരിപ്പിച്ച മൊഴി എന്ന നാടകവും സൂപ്പർ ഹിറ്റ്‌ ആയിരുന്നു.

Blog

ഡോക്ടര്‍ ചുമ്മാ നോക്കി നിന്നു, തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ.. ചിറയിൻകീഴില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുട്ടിയുടെ അച്ഛൻ. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്നും ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും ചെയ്തില്ലെന്നും അച്ഛൻ ദിലീപ് പറഞ്ഞു. അഴൂർ മൂലേല്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മൂത്ത മകൻ ദിക്ഷലാണ് ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് Read More…

Blog

കൂരോപ്പട ളാക്കാട്ടൂരിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ Read More…

Blog

കണ്ണൂർ ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ഇന്നലെ കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. വീടിന് പരിസരത്തെ കിണർ നിർമ്മാണത്തിൽ സഹായിച്ചു കൊണ്ടിരിക്കെയാണ് സൂര്യാഘാതം ഏറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Blog

ആലപ്പുഴ:ജീവിതത്തില്‍ നാല്‍പതു വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല. രണ്ട് മനുഷ്യരുടെ ബന്ധം ആഴത്തില്‍ വേരൂന്നി, ഇണചേരുന്നൊരു വൃക്ഷമായി വളരാന്‍ ഇത്രയും സമയം മതി. പരസ്പര ത്യാഗങ്ങളും നിസ്വാര്‍ഥ സ്‌നേഹവും ചേര്‍ന്നാണ് ഇത്തരം ബന്ധങ്ങള്‍ ഉറപ്പും സൗന്ദര്യവും നേടുന്നത്. ഇന്ന്, രമേശ് ചെന്നിത്തല തന്റെ ജീവിതപങ്കാളിയുടെ കൈപിടിച്ച് യാത്ര തുടങ്ങിയത് നാല്‍പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ ദീര്‍ഘയാത്രയില്‍ പരസ്പരം എങ്ങനെ പൂര്‍ണതയിലേക്ക് നയിക്കാമെന്നതിന് ഈ ദമ്പതികളുടെ ജീവിതം തന്നെ ഉദാഹരണമാണ്. പ്രതിസന്ധികളിലും ഇടറലുകളിലും ഉറച്ച തുണയായി നിന്ന ജീവിതസഹചാരിയുടെ Read More…