Blog

കുണ്ടറ: ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയിക്കപ്പെടുന്ന രണ്ട് യുവാക്കൾ പിടിയിൽകുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. ഇന്നലെ രാത്രി രണ്ട് മണിയോടെ ഇവർ പാളത്തിന് സമീപത്തുകൂടെ നടന്നു വരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നു. പാളത്തിന് കുറുകെ പോസ്റ്റ് വച്ചത് കണ്ടത് രാത്രി 2 മണിയ്ക്ക് ആയിരുന്നു. എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റി. ലഹരി സംഘങ്ങൾ ആയിരിക്കുമെന്നാണ് പോലീസ് ആദ്യം കരുതിയത്. Read More…

Blog

ഗവ. യു.പി എസ് പോത്തൻകോട് സംഘടിപ്പിച്ച ശ്യാംലാൽ മെമ്മോറിയൽ ജില്ലാതല ക്വിസ് മത്സരത്തിൽ ( LP വിഭാഗം) ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ജഗത് കൃഷ്ണ & അമലേന്ദു.

Blog

ഗവ. യു.പി എസ് പോത്തൻകോട് സംഘടിപ്പിച്ച ശ്യാംലാൽ മെമ്മോറിയൽ ജില്ലാതല ക്വിസ് മത്സരത്തിൽ ( LP വിഭാഗം) ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ജഗത് കൃഷ്ണ & അമലേന്ദു.

Blog

നഗരൂർ പീഡനം പ്രതികളിൽ അമ്മയുടെ സുഹൃത്തുക്കളും ,,,പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും തിരുവനന്തപുരം: കിളിമാനൂർ നഗരൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പതിമൂന്നുകാരിക്ക് നേരെ ലൈം ഗികാതിക്രമം നടത്തിയത് അമ്മയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരെന്ന് റിപ്പോർട്ട്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്‌തു. ഇയാൾ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.പ്രായപൂർത്തിയാകാത്ത നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. ‘സഖി’യുടെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. Read More…

Blog

നെടുമങ്ങാട് വൻ ചാരായവേട്ട; പിടിച്ചെടുത്തത് 149 ലിറ്റർ വാറ്റ് ചാരായം; കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി നെടുമങ്ങാട് വൻ ചാരായവേട്ട. നെടുമങ്ങാട് വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും 149 ലിറ്റർ വാറ്റ് ചാരായമാണ് പിടികൂടിയത്. ഒപ്പം 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയും കണ്ടെത്തി. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം വീട്ടിൽ എത്തി പരിശോധന Read More…

Blog

കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ എക്സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി.ബസിന്‌ റൂട്ട് പെർമിറ്റ് അനുവദിക്കാനടക്കമാണ് ആർടിഒ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയത്. കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നും ആരോപണമുണ്ട്. എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ ആർടിഒ ജെർസണ്‍, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്. ജെഴ്സന് ബാങ്കിലുള്ള ലക്ഷങ്ങളുടെ നിക്ഷേപത്തിന്റെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൈക്കൂലി പണം ഉപയോഗിച്ചാണ് ഭൂരിഭാഗം നിക്ഷേപങ്ങളും Read More…

Blog

ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് പരാതി.ലൈസന്‍സ് പുതുക്കുന്നതിനായി സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയുള്ള ഈ നിബന്ധനയാണ് പ്രവാസികളെ വലിയ തോതില്‍ വലച്ചിരിക്കുന്നത്. ഈ നിബന്ധനപ്രകാരം സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കുകയുള്ളു, വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല.ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നത് നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ Read More…

Blog

ജോലിതട്ടിപ്പുകള്‍ പലവിധം ദൈനംദിനം നടക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പേരില്‍ തട്ടിപ്പു നടത്തിയെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഓർത്തഡോക്സ് സഭയിലെ വൈദികനെതിരെയാണ്.അതും പിഎസ്‌സിയില്‍ ജോലി ചെയ്യുന്ന തൻ്റെ ഭാര്യയുടെ സ്വാധീനത്തില്‍ ജോലി സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത് എന്നാണ് അടൂർ കരുവാറ്റ സ്വദേശി ബിജി ടി.വർഗീസ് എന്ന വീട്ടമ്മയുടെ പരാതി. കൊട്ടാരക്കര പുത്തൂർ മാറനാട് മാർ ബസോമ ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജോയ് സി.പിക്കെതിരെ അടൂർ ഫസ്റ്റ് ക്ലാസ് Read More…

Blog

തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. പരിക്കേറ്റ ആനയെ പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ആനയെ മയക്കുവെടി വെച്ചത്. വെടികൊണ്ട ആന മയങ്ങി വീണിരിക്കുകയാണ്. ആനയെ കോടനാട്ടേക്ക് മാറ്റാൻ ശ്രമം നടക്കുകയാണ്. ആനയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് വിവരം. വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് സമീപത്താണ് ഇന്ന് ആനയെ കണ്ടെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ആനയെ മയക്കുവെടി വച്ചത്. മയക്കത്തിലുള്ള ആനയെ കുങ്കി ആനകളുടെ സഹായത്തോടെ Read More…

Blog

7.65 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: തായ് വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി തട്ടിയെടുത്ത കേസിൽ തായ്​വാൻ സ്വദേശികളായ മുഖ്യപ്രതികൾ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ സൈബർ ക്രൈം കുറ്റകൃത്യങ്ങൾ നടത്തുന്ന തായ്​വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരെയാണ്​ പിടികൂടിയത്​. അന്വേഷണത്തിനിടെ സമാനകേസിൽ അഹമ്മദാബാദ്​ പോലീസ്​ അറസ്റ്റ്​​ ചെയ്​ത ചില വിദേശികളുമായി ബന്ധപ്പെട്ട്​ നടത്തിയ നീക്കളാണ്​ Read More…