വർണ്ണോൽസവം ഉദ്ഘാടനം *ചിറയിന്‍കീഴ്,പാലവിള ഗവ.യുപിഎസിലെ പ്രീപ്രൈമറി കുട്ടികളുടെ കലോത്സമായ വര്‍ണ്ണോത്സവം 2026 സമാപിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന് കുന്നുംപുറം കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എംസി ചെയര്മാന് എസ്. ഷിബു അധ്യക്ഷത വഹിച്ചു. സ ഹെഡ്മിസ്ട്രസ് ഇ. എസ്. ഷാമിലബീവി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എസ്. ഹീര ആര് നായര്‍, അധ്യാപകരായ ബീന,ശ്രീജ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീദ നജീബ് Read More…
കൊച്ചി:ദിലീപിന് പാസ്പോർട്ട് തിരികെ നൽകും.ദിലീപിൻ്റെ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തിരുമാനം.തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാൻ ഇനി തടസ്സമില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നേരത്തെ വിദേശയാത്രകൾ നടത്തിയത്. ജ്യാമ ബോണ്ടുകൾ അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് കോടതി നടപടി.നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റക്കാരനല്ലന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പാസ്പോർട്ട് ദിലീപിന് തിരികെ ലഭിക്കുന്നത്.
തിരുവനന്തപുരം: വേർപാടിലും അഞ്ചുപേർക്ക് പുതുജീവിതം നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ആലിൻ ദാനം ചെയ്തത്. രാത്രിയായതിനാൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ റോഡ് Read More…