തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലം മാറ്റം; നടപടി പൂരം നടത്തിപ്പിലെ വീഴ്ച്ച മൂലം തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം Read More…
തൂങ്ങിമരിച്ച നിലയിൽ
നിലമ്പൂർ: കണ്ടിലപ്പാറ സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥി അഖില (17) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴകൾ കെട്ടാൻ Read More…
മൂല്യനിർണയം പൂർത്തിയായി
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.
വീട്ടമ്മ മരിച്ചനിലയിൽ
നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. Read More…
ബിജു രമേശിനെ തടഞ്ഞു
രാത്രി അരുവിക്കരയിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തിയ ബിജു രമേശിനെ തടഞ്ഞ് ഡി വൈ എഫ്ഐ പ്രവർത്തകർ: അടൂർ പ്രകാശിന് വേണ്ടി കോളനിയിൽ പണം വിതരണം ചെയ്യാൻ എത്തിയത് എന്ന് ആരോപണം; ആറ്റിങ്ങലില്‍: വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞു. വോട്ടർമാർക്ക് പണം നല്‍കിയെന്ന് ആരോപിച്ചാണ് ബിജുരമേശിനെ തടഞ്ഞത്. അടൂർ പ്രകാശിന് വേണ്ടി പണം നല്‍കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടില്‍ ആണ് വന്നതെന്ന് ബിജു രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല. Read More…
ഓടിച്ചിട്ട് കടിച്ചു
ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യല്‍ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. അധ്യാപികയായ അനം ഖാന്‍ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. Read More…
ക്യാമ്പിന് തുടക്കമായി
മണക്കാട്,ഗവൺമെന്റ് ടി.ടി.ഐ. സഹവാസ ക്യാമ്പിന് തുടക്കമായി. മണക്കാട് ഗവൺമെന്റ് ടി.ടി.ഐ സഹവാസ ക്യാമ്പ് ആരംഭിച്ചു. നാടക, ചലച്ചിത്രഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻറ് സജി അധ്യക്ഷനായി. പ്രിൻസിപ്പൽ ഷൈജു സ്വാഗതം പറഞ്ഞു. അധ്യാപികമാരായ സുമ ജി.സി., മഞ്ജു. കെ.എൽ, ചെയർപെഴ്സൺ കുമാരിദേവിക എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോക്ടർ അമൃതകുമാരി നന്ദി പറഞ്ഞു. വിദ്യാർത്ഥികളായദേവിക.എസ്. കൃഷ്ണൻ, ആർഷ, ശിവാനി, സാന്ദ്ര എന്നിവർ ചൊൽക്കാഴ്ച അവതരിപ്പിച്ചു. അതുല്യ, ദേവിക, ശിവാനി, ആർച്ച എന്നിവർ Read More…
അടിച്ച് കരണകുറ്റി പൊട്ടിക്കും
അമ്ബലപ്പുഴ എംഎല്‍എ എച്ച് സലാമിനെ വെല്ലുവിളിച്ച് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച് കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത് നിയമം നടപടി വന്നാലും കുഴപ്പമില്ല എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കരിമണല്‍ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച് സലാമിന്. തോട്ടപ്പള്ളിയിലെ സജീവന്‍ എന്ന സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ കൂട്ടുനിന്നതും സലാം ആണ്. മണ്ഡലം വികസിപ്പിക്കാന്‍ സലാം എംഎല്‍എയ്ക്ക് Read More…
ഒടുവിൽ സംഭവിച്ചത്
ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായുള്ള അവിഹിതം പിടികൂടിയതോടെ സുഹൃത്തിനോട് ആവശ്യപ്പെട്ടത്.. അയാളുടെ ഭാര്യ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന്; യുവതി വഴങ്ങാതായതോടെ ഭർത്താവിന്റെ സഹായത്തോടെ കിടപ്പറ രംഗങ്ങൾ സംഘടിപ്പിച്ച് ഭീഷണി; സുഹൃത്തിന്റെ ഭാര്യയുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ക്രൂരൻ: ഭാര്യയുടെ അവഹിതം മുതലെടുക്കാൻ ശ്രമിച്ച പത്തനംതിട്ട സ്വദേശി അറസ്റ്റിൽ ആകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ Read More…
നിമിഷയുടെ അമ്മ യമനിലേക്ക്
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; 20 ന് ഒമാനിലേക്ക് തിരിക്കും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു . നിമിഷപ്രിയയുടെ മോചനചർച്ചകൾക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.




