Blog

‘ഹിമവാന്റെ മടിത്തട്ടിലൂടെ’ പ്രകാശനം ചെയ്തു. കിളിമാനൂര്‍: റിട്ട.പ്രഥമാധ്യാപികയായ ജയന്തി.ജി.എഴുതിയ ഹിമവാന്റെ മടിത്തട്ടിലൂടെ എന്ന യാത്രാവിവരണഗ്രന്ഥം സാഹിത്യകാരന്‍ ഡോ.എസ്.ആര്‍.ലാല്‍ ഡോ.ബി.എസ്.ബിനുവിന് നല്കി പ്രകാശനം ചെയ്തു. സമ്മേളളനം ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച രണ്ട് യാത്രകളില്‍ പങ്കെടുത്ത ജയന്തി.ജി. ഈ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കാവാഹിക്കുകയായിരുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണവിഭാഗമായ സിറ്റ്‌കോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിട്ട.അധ്യാപകന്‍ ഡോ.ബാലചന്ദ്രന്‍ പുസ്തകാവതരണം നടത്തി. കിളിമാനൂര്‍ Read More…

Blog

വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതികളെ പോലീസ് പിടികൂടി. 26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കട സ്വദേശിയായ വിശാഖ് (42) എന്നയാളെ ചമ്പക്കടയുള്ള ടിയാന്റെ വീടിനടുത്തു വച്ച്, വെട്ടുകത്തി കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ അയൽവാസിയായ മുഖ്യപ്രതിയടക്കം 4 പേരെ വഞ്ചിയൂർ പോലീസ് പിടികൂടിയിട്ടുള്ളതാണ്. കൈതമുക്ക്, ചമ്പക്കട ജംഗ്ഷന് സമീപം CPRA -14 വിജയൻ നായർ മകൻ പ്രദീപ് @ പത്ത് പ്രദീപ് (38) ഉം കൂട്ടാളികളുമാണ് കൃത്യം നടത്തിയത്. Read More…

Blog

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു. ജനം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന് സമീപം വെച്ചായിരുന്നു അപകടം. പാറശ്ശാല സ്വദേശിയായ അഭിജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ജനം ടി Read More…

Blog

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴയിട്ട് കോടതി. 14 വയസുകാരന് സ്‌കൂട്ടര്‍ നല്‍കിയതിന് 26,000 രൂപയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നായിരുന്നു അമ്മയ്ക്ക് പിഴ വിധിച്ചത്.2023 ഏപ്രില്‍ ഒന്‍പതിന് ചിതറ പൊലീസ് മടത്തറ കൊല്ലായില്‍ ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

Blog

സീരിയൽ നാടക നടനും ഡബിറ്റ് ആര്ടിസ്റ്റ് ചെമ്പഴന്തി പറക്കോട് പനവിള വീട്ടിൽ മുരുകൻ പനവിള അന്തരിച്ചു. തിരുവനന്തപുരം നിധി നാടക സംഘത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വടകര മേമുണ്ട മഠത്തിൽ നടക്കവേ വ്യാഴാഴ്ച രാത്രി 12 30ന് കുഴഞ്ഞു വീഴുകയായിരുന്നു വടകര ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..ശനിയാഴ്ച മരണപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവങ്ങൾ ദാനം ചെയ്ത ശേഷം ഞായർ വൈകുട്ട് ചെമ്പഴന്തിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് ഒരുമ അമ്പലപ്പുഴ Read More…

Blog

കൊല്ലം.മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. സംഭവം കുളത്തൂപ്പുഴയിൽ. കുളത്തൂപ്പുഴ ആർ പി എൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയിൽ സൂക്ഷിച്ച് പൂജ ചെയ്തത്. സംഭവം പുറത്തിറഞ്ഞത് കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോൾ ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്താക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

Blog

സെന്‍സസ് എടുക്കാനെന്ന വ്യാജേനെയെത്തിയ യുവതി, വയോധികയുടെ മാല കവര്‍ന്നു, വിഗ് ഊരി വീണതോടെ ആളെ കണ്ട് ഞെട്ടല്‍, പിടിവീണു. തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു.ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം. സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി Read More…

Blog

കോതമംഗലം: ഇടുക്കി സ്വദേശിയായ യുവാവ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാത്രി 11.40ഓടെ തട്ടേക്കാട് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ മോൻസിയെ രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചേലച്ചുവടിലെ ഒരു Read More…

Blog

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. തിരുവാഭരണം കമ്മീഷണർ റെജിലാലിന്‍റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ നിര്‍ദ്ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല്‍ റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്വര്‍ണം പൂശാൻ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ പ്രശാന്ത് ഇടപെട്ട് ചെന്നൈയിൽ തന്നെ കൊണ്ടുപോകാമെന്ന് Read More…

Blog

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ. സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് രാത്രിയോടെ സ്വദേശത്ത് എത്തിക്കാനാകുമെന്ന് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. തുടർന്ന്മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച അർദ്ധരാത്രിയോടെയാണ്. തുരങ്കത്തിലെ വെള്ളത്തിൽ നിന്നും മൃതദേഹം വീണ്ടെടുക്കുവാൻ വൈകിയതിനാൽ സിക്കിമിൽ നിന്നും Read More…