Blog

ടിക്കറ്റ് ചോദിച്ചതിന്

തൃശൂർ: ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്താൽ ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. അതിഥി തൊഴിലാളി രജനീകാന്താണ് ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂർ വെളപ്പായയിൽ വൈകീട്ട് ഏഴരയോടെയാണ് സംഭവം.ഒഡീഷ സ്വദേശിയും ഭിന്നശേഷിക്കാരനുമായ പ്രതിയെ പാലക്കാട് നിന്നു റെയ്ൽവേ പൊലീസ് പിടികൂടി. ടിടിഇയുടെ മൃതദേഹം മുളങ്കുന്നത്തുകാവ് റെയ്ൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിൽ കണ്ടെത്തി. സമീപത്ത് Read More…

Blog

അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ചത് ബ്ലാക്ക് മാജിക്കെന്നാണ് സംശയം.കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ ഭാര്യ ദേവി ഇവരുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരാണ്് മരിച്ചത്. നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കേണ്ടതുമായിരുന്നു. മരണവിവരം അറിഞ്ഞ് ദേവിയുടെ ബന്ധുക്കള്‍ അരുണാചലില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെക്കുറിച്ച് കൂടുതല്‍ Read More…

Blog

പുരസ്‌കാരം

നടൻ കൊച്ചപ്രേമൻ പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. നടൻ കൊച്ചുപ്രേമൻ സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്ക്കാരം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുത്തിന് സമ്മാനിക്കും. അന്തരിച്ച പ്രമുഖ ചലച്ചിത്ര, നാടക നടൻ കൊച്ചുപ്രേമന്റെ സ്മരണക്കായി കൊച്ചുപ്രേമൻ സ്മാരക സൗഹൃദസമിതിയാണ് പുരസ്കാരം നൽകുന്നത്.പ്രൊഫഷണൽ നാടക ഗാനരചനയിൽ കാൽ നൂറ്റാണ്ട് കാലമായി നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം നൽകുന്നതെന്ന് ജൂറി കൺവീനർ, ഡോക്ടർ എസ്.ഹരികൃഷ്ണൻ,സമിതി രക്ഷാധികാരി നടി ഗിരിജപ്രേമൻ, പ്രസിഡന്റ് അഭിഷേക്, ബി, സെക്രട്ടറി അനി.പി, എന്നിവർ അറിയിച്ചു.ഏപ്രിൽ Read More…

Blog

വൻ തീപിടുത്തം

ആറ്റിങ്ങൽ :ബഡാബസാറിന്റെ ഗോഡൗണിൽ വൻതീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ ആറ്റിങ്ങൽ ഫയർ ഫോഴ്സിന്റെ മുഴുവൻ യൂണിറ്റും സ്ഥലത്തെത്തി തീ ആനക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു

Blog

മെമ്പറുടെ ദേഹത്ത്

ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ വാർഡ് മെമ്പറുടെദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങലിലാണ് സംഭവം. മുദാക്കൽ പഞ്ചായത്ത് 19-ാംവാർഡ് മെമ്പർ ഊരുപൊയ്ക ശബരി നിവാസിൽ ബിജു (53)വിന്റെ ദേഹത്താണ്കുഞ്ഞിയൊഴിച്ചത്.നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടിൽ സജി (45)യെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. പാർലമെന്റ് തെരഞ്ഞെടുപ്പിൽഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ പ്രചാരണത്തിന്റെഭാഗമായി ഈസ്റ്റർ ആശംസാകാർഡുകൾ വിതരണം ചെയ്യാനെത്തിയതായിരുന്നു ബിജു.ഇതിനു പിന്നാലെ Read More…

Blog

പ്രതി തൂങ്ങിമരിച്ചു

കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പോക്സോ, ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പ്യൂട് സ്വദേശിയായനവീൻ (19) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പമേട് പൊലിസ് രജിസ്റ്റർചെയ്ത കേസിലാണ് നവീൻ ശിക്ഷ അനുഭവിക്കുന്നത്. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ്നടപടികൾ പൂർത്തിയാക്കി.

Blog

ജാമ്മ്യമില്ലാ വകുപ്പ്

യുട്യൂബ് ചാനൽ അഭിമുഖത്തിൽ വിവാദ പരാമർശങ്ങൾ നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ രാമകൃഷ്ണൻ പറയുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കിയിരുന്നു.

Blog

ആടുജീവിതം

മഞ്ഞുമ്മല്‍ ബോയ്‌സിന്റേയും പ്രേമലുവിന്റേയും വമ്പന്‍ വിജയത്തിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ബോക്‌സ് ഓഫിസ് കീഴടക്കുകയാണ്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്.ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് Read More…

Blog

തമിഴ് നടൻ

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ Read More…

Blog

മുങ്ങിമരിച്ചു

പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.30നാണ് നാലം​ഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.