Blog

പത്തനംതിട്ടയില്‍ കൗമാരക്കാരന്‍ ജീവനൊടുക്കി, ഒരു നിമിഷത്തെ സങ്കടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ… പത്തനംതിട്ട: പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തടിയൂർ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്. സ്കൂൾ വാർഷിക ദിനമായ ഇന്ന് മദ്യക്കുപ്പിയുമായി എത്തിയ വിദ്യാർത്ഥിയെ അധ്യാപകർ പിടികൂടിയിരുന്നു.. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് സ്കൂളിലേക്ക് വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുക ആയിരുന്നു. കോയിപ്രം പോലീസ് കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിച്ചു..

Blog

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതിക്കെതിരെ പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് കോടതിമുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നായിരുന്നു പരാമർശം.നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, Read More…

Blog

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരംരാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു. കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,പി.ശ്രീകുമാർ,കഥാകൃത്ത് ശാലിനി Read More…

Blog

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ നാളെ പരിഗണിക്കും. ഷിംജിത മുസ്തഫയ്ക്കായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. കേസിൽ നിർണായകമായ ഷിംജിത പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ പോലീസിനെതിരെ ഗുരുതര ആരോപണമായി ദീപക്കിന്റെ ബന്ധുക്കൾ Read More…

Blog

ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് വയസ്സുകാരന്‍ ബക്കറ്റിലെ വെളളത്തിൽ വീണ് മരിച്ചു. തോട്ടിയാട് പള്ളി താഴയില്‍ ഹൗസില്‍ ജിന്‍സി-ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. 20 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ബക്കറ്റിലേക്കാണ് കുഞ്ഞ് വീണത്.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുളിക്കാനായി കുളിമുറിയിലെ ബക്കറ്റിൽ വെള്ളം ശേഖരിച്ചിരുന്നു. ഇതിലേക്കാണ് കുഞ്ഞ് വീണത്. കണ്ടയുടന്‍ വീട്ടുകാർ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Blog

പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്..

Blog

പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്.

Blog

പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ 17 കാരൻ സിദ്ധാർത്ഥാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് മുറിയിൽ ഉറങ്ങാൻ കിടന്ന സിദ്ധാർത്ഥ് രാവിലെ സമയം ഏറെയായിട്ടും വാതിൽ തുറന്നില്ല. ഇതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടെത്തിയത്..

Blog

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മൂലമുണ്ടായ ആന്തരിക രക്ഷാസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന സംശയം നിലനിൽക്കുകയാണ്.ഇതിന് പുറമെ കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ട്. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് Read More…

Blog

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നല്‍കിയത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം Read More…